ബുൾസൈ ഇനി പെർഫക്റ്റാകും , മഞ്ഞക്കരു പൊട്ടില്ല

സമകാലിക മലയാളം ഡെസ്ക്

പലർക്കും ബുൾസൈ ഉണ്ടാക്കുമ്പോൾ നേരിടുന്ന വലിയ പ്രശ്നമാണ് മഞ്ഞക്കരു പൊട്ടുന്നത്.

Sunny side up eggs | Pinterest

വളരെ ലളിതമായ ചില ട്രിക്കുകൾ ഉപയോ​ഗിച്ച് മഞ്ഞക്കരു പൊട്ടാതെ ബുൾസൈ ഉണ്ടാക്കാം.

Sunny side up eggs | Pinterest

ആദ്യം തന്നെ മുട്ട നേരിട്ട് പാനിലേക്ക് പൊട്ടിക്കുന്നത് ഒഴിവാക്കുക. പകരം ചെറിയ കപ്പിലോ ബൗളിലോ മുട്ട പൊട്ടിച്ച് നോക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഇങ്ങനെ ചെയ്യുന്നത് മഞ്ഞക്കരു പൊട്ടിയതാണോ അല്ലയേ എന്ന് ഉറപ്പാക്കുന്നതിന് നിങ്ങളെ സഹായിക്കും.കൂടാതെ പാനിലേക്ക് മുട്ട സാവധാനമായി ഒഴിക്കാനും സാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട പാനിലേക്ക് പൊട്ടിച്ച് ഒഴിക്കുമ്പോൾ വളരെ സാവധാനമായി താഴ്ന്ന ഉയരത്തിൽ നിന്ന് ഒഴിക്കുക. ഉയരത്തിൽ നിന്ന് ഒഴിക്കുമ്പോൾ മഞ്ഞക്കരുവിന് സമ്മർദ്ദം കൂടുകയും അത് പൊട്ടാൻ ഇടയാകുകയും ചെയ്യും.

Sunny side up eggs | Pinterest

ഉപ്പും മുള‌കും ചേർക്കുമ്പോഴും ശ്രദ്ധ വേണം. നേരിട്ട് മഞ്ഞക്കരുവിന് മുകളിൽ ചേർക്കാതെ വെള്ള ഭാ​ഗത്തേക്ക് ചേർക്കുന്നതാണ് നല്ലത്. ഇത് മഞ്ഞക്കരുവിന്റെ ഘടന തകരാതെ സൂക്ഷിക്കാൻ സഹായിക്കും.

Sunny side up eggs | Pinterest

പാൻ ചൂടാകുന്നത് വളരെ പ്രധാനമാണ്. ചെറിയ ചൂടിൽ പാൻ ചൂടാക്കി എണ്ണയോ ബട്ടറോ പുരട്ടിക്കൊടുക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterets

പാൻ അധികം ചൂടായാൽ മുട്ട വീണ ഉടനെ മഞ്ഞക്കരു പൊട്ടാൻ സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

പാൻ മൂടിവെച്ച് 1-2 മിനിറ്റ് പാചകം ചെയ്താൽ മുകളിലൂടെ വേവുകയും മഞ്ഞക്കരു നന്നായി സജ്ജമാകുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file