ഈ ക്രിസ്മസിന് ടേസ്റ്റി ബീഫ് വിന്താലു ഉണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

പോർച്ചുഗലിൽ നിന്ന് കടൽ കടന്നെത്തിയ അതീവരുചികരമായ ഒരു വിഭവമാണ് ബീഫ് വിന്താലു.

Beef vindaloo | Pinterest

ഉണ്ടാക്കിക്കഴിഞ്ഞ് ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു വിഭവം കൂടിയാണിത്. ദിവസം ചെല്ലുന്തോറും രുചികൂടും എന്നതു തന്നെ പ്രത്യേകത.

Beef vindaloo | Pinterest

ഫ്രിജിന്റെ ആവശ്യമില്ലില്ലാതെ മൺചട്ടിൽ നന്നായി മൂടിവെച്ച് സൂക്ഷിച്ചാൽ മതി.

Beef vindaloo | Pinterest

ഇത്തവണത്തെ ക്രിസ്മസിനോ പുതുവർഷത്തിലോ ബീഫ് വിന്താലു തയാറാക്കിയാലോ?

Beef vindaloo | Pinterest

ചേരുവകൾ:

ബീഫ് - 1 കിലോ, വെളുത്തുള്ളി - 5 എണ്ണം, ചുവന്നുള്ളി - 10 എണ്ണം, ഇഞ്ചി -ഒന്ന്, മല്ലിപ്പൊടി - 2 ടേബിള്‍സ്പൂണ്‍, വറ്റല്‍മുളക്- 3 എണ്ണം, പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പ്പൊടി - അര ടേബിള്‍സ്പൂണ്‍, ഉലുവ - അര ടേബിള്‍സ്പൂണ്‍ , കടുക് - 1 ടേബിള്‍സ്പൂണ്‍

പ്രതീകാത്മക ചിത്രം | AI Generated

വിനാഗിരി - 4 ടേബിള്‍സ്പൂണ്‍, കുരുമുളക് - അര ടേബിള്‍സ്പൂണ്‍, മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍, പഞ്ചസാര - അര ടേബിള്‍സ്പൂണ്‍, ഉപ്പ് - ആവശ്യത്തിന്

പ്രതീകാത്മക ചിത്രം | AI Generated

പെരുംജീരകം, ഉലുവ, കടുക്, വറ്റല്‍മുളക്, കുരുമുളക് എന്നിവ പാനിലിട്ട് ചൂടാക്കി പൊടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലിട്ട് അതിലേക്ക് പഞ്ചസാരയും നാല് ടേബിള്‍സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. ഇവ നന്നായി മികസ് ചെയ്ത് വെക്കുക.

പ്രതീകാത്മക ചിത്രം | AI Generated

കുക്കറില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചതച്ച ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ഇടുക. ഇത്‌ നന്നായി വാടി കഴിഞ്ഞാല്‍ അതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക.

പ്രതീകാത്മക ചിത്രം | AI Generated

മസാല മൂത്ത് വരുമ്പോള്‍ മിക്‌സ് ചെയ്ത് വെച്ച മസാല ചേര്‍ത്ത് അതിലേക്ക് ബീഫ് ചേര്‍ക്കുക.

പ്രതീകാത്മക ചിത്രം | AI generated

അര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുക്കര്‍ അടച്ചു വെച്ച് വേവിക്കുക. ബീഫ് വെന്തു കഴിഞ്ഞാന്‍ പാത്രത്തിലേക്ക് വാങ്ങി വെക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

കിടിലൻ ബീഫ് വിന്താലു റെഡി. അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ സൂപ്പർ കോമ്പിനേഷനാണ്.

Beef vindaloo | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File