സമകാലിക മലയാളം ഡെസ്ക്
ചായ കുടിക്കുന്നതിനോടൊപ്പം ഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർക്കുള്ള ചായയാണ് ചമോമൈൽ ചായ.
ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമായ ചമോമൈൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായയാണിത്.
ചമോമൈൽ ചായ ഉണ്ടാക്കുന്ന വിധവും അതിന്റെ ഗുണങ്ങളും അറിയാം.
ചേരുവകൾ
ഉണങ്ങിയതോ,ഫ്രഷ് ആയിട്ടുള്ളതോ ആയ ചമോമൈൽ പൂക്കൾ-3,4 ടേപിൾ സ്പൂൺ
വെള്ളം- ആവശ്യത്തിന്
തേൻ-ആവശ്യത്തിന്
നാരങ്ങ നീര്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേക്ക് ചമോമൈൽ പൂക്കൾ ഇട്ട് നാലോ അഞ്ചോ മിനിറ്റ് തിളപ്പിക്കുക.
തിളച്ച് കഴിഞ്ഞാൽ തീ അണച്ചതിന് ശേഷം കുറച്ച് നേരം അടച്ച് വെയ്ക്കുക. പൂവിലെ എല്ലാ എസ്ൻസുകളും ചായയിൽ കലരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇതിലേക്ക് നാരങ്ങ നീരും ആവശ്യത്തിന് തേനും ചേർത്ത് ഇളക്കിയതിന് ശേഷം അരിച്ചെടുത്ത് കുടിക്കാം.
ചമോമൈൽ ചായയുടെ ഗുണങ്ങൾ
ഭാരം കുറയ്ക്കും
ഭാരം കുറയ്ക്കാന്‍ കമോമൈൽ ചായ സഹായിക്കും. വയറ്റിലെ ഗ്യാസ്ട്രിക് ജ്യൂസുകളെ ഇവ കൂടുതൽ ഉത്പാദിപ്പിക്കും. ഇതിന്റെ ഫലമായി ദഹനം നന്നായി നടക്കും
വിഷാംശം പുറംതള്ളും
ശരീരത്തിലെ വിഷാംശം പുറംതള്ളാന്‍ ചമോമൈൽ ചായ ഏറെ സഹായകമാണ്. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്.
ആർത്തവ സമയങ്ങളിലെ വേദന
ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന വേദന കുറയ്ക്കാൻ ചമോമൈൽ ചയ കുടിക്കുന്നത് നല്ലതാണ്.
പ്രതിരോധശേഷി കൂട്ടും, ഉറക്കം നല്‍കും
ഇവ രണ്ടും ചാമോമൈല്‍ ചായ പ്രദാനം ചെയ്യുന്നുണ്ട്. ചാമോമൈല്‍ ചായ കുടിക്കുന്നത് ജലദോഷം ഇല്ലാതാക്കാന്‍ വരെ സഹായിക്കും.വയറുവേദന,മാനസിക പിരിമുറുക്കം എന്നിവയ്ക്കും ഉത്തമപരിഹാരമാണ് ചാമോമൈല്‍ ചായ.
ചര്‍മ രോഗങ്ങളെ സുഖപ്പെടുത്തുന്നു
കമോമൈൽ ചായ നല്ല ആന്റി ഓക്സിഡന്റും ആന്റി ബാക്ടീരിയലുമാണ്.ഇത് സോറിയാസിസ്, എക്‌സിമ, മുഖക്കുരു, കറുത്തപാടുകള്‍ തുടങ്ങിയ ചര്‍മ്മ അവസ്ഥകളെ സുഖപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates