സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
ഫ്ലാക്സ് വിത്തുകൾ മുടിയുടെയും ചർമത്തിന്റെ ആരോഗ്യത്തിന് പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഒരു കൂട്ടാണ്. ഫ്ലാക്സ് സീഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജെൽ മുടിയിൽ സ്വാഭാവിക സ്റ്റൈലിങ് ജെൽ പോലെ ഉപയോഗിക്കാം.
വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഫ്ലാക്സ് സീഡ് ജെൽ. അതിന് രണ്ട് ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡുകളും ഒരു കപ്പ് വെള്ളവും മതിയാകും.
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെള്ളവും ഫ്ലാക്സ് സീഡും ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ഏകദേശം 5-10 മിനിറ്റ് ചെറിയ തീയിൽ വയ്ക്കാം.
വെള്ളം ചെറിയ രീതിയിൽ കട്ടിയാവുകയും ജെൽ പോലെ ആവുകയും ചെയ്യുമ്പോൾ തീ ഓഫ് ചെയ്യാം. ചൂട് മാറിയ ശേഷം വൃത്തിയുള്ള നേർത്ത തുണിയോ അരിപ്പയോ ഉപയോഗിച്ച് ജെൽ അരിച്ചെടുക്കാം. പൂർണമായി തണുത്ത ശേഷം വൃത്തിയുള്ള കണ്ടെയ്നറിൽ സൂക്ഷിക്കാം.
മുടിയിൽ എങ്ങനെ ഉപയോഗിക്കണം?
കഴുകി വൃത്തിയാക്കിയ, ചെറുതായി നനവുള്ള മുടിയിൽ ചെറിയ അളവിൽ ഫ്ലാക്സ് സീഡ് ജെൽ പുരട്ടാം. മുടിയുടെ നീളത്തിലും അറ്റത്തും പ്രത്യേകിച്ച് പുരട്ടിയ ശേഷം വിരലുകൾ കൊണ്ട് മുടി ക്രമീകരിക്കാം.
മുടി വരണ്ടു പോകുന്നത് കുറയ്ക്കാനും ചുരുളിമ നന്നായി വരാനുമൊക്കെ ഇതൊരു സ്റ്റൈലിങ് ജെൽ ആയി ഉപയോഗിക്കാം. തലയോട്ടിയിൽ പുരട്ടേണ്ടതില്ല.
വീട്ടിൽ തയ്യാറാക്കുന്ന ജെലിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടില്ലാത്തതിനാൽ ഒരുപാട് നാളുകൾ പുറത്തുവെച്ച് ഉപയോഗിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates