തമന്നയെപോൽ മെലിഞ്ഞ് സുന്ദരിയാകണോ? എങ്കിൽ ഈ സ്പെഷ്യൽ പോഹ കഴിക്കാം

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസം സിനിമാതാരം തമന്ന തന്റെ ബോഡി ട്രാൻഫോർമേഷന്റെ രഹസ്യം പുറത്ത് വിട്ടിരുന്നു.

Tamannaah Bhatia | Facebook

മഹാരാഷ്ട്ര, മധ്യപ്രദേശ് പ്രദേശങ്ങളിലെ സാധാരണ ബ്രേക്ക്ഫാസ്റ്റ് വിഭവമായ പോഹയാണ് നടിയുടെ ബോഡി ട്രാൻഫോർമേഷന്റെ പിന്നിലെ രഹസ്യം.

Poha | Pinterest

എന്നാൽ സാധാരണ പോഹയായിരുന്നില്ല തമന്ന കഴിച്ചിരുന്നത്.അത് സ്പ്രൗട്ട്‌സ് മിക്സ് ചെയ്ത പോഹയായിരുന്നു.

Poha | Pinterest

സ്പ്രൗട്ട്‌സ് മിക്സ് ചെയ്ത പോഹ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Poha | Pinterest

ചേരുവകൾ:-

പോഹ അവൽ: 1.5 കപ്പ്

മുളപ്പിച്ച ചെറുപയർ അല്ലെങ്കിൽ മിക്സഡ് സ്പ്രൗട്ട്‌സ്: 1/2 കപ്പ്

സവാള: ഒരണ്ണം ചെറുതായി അരിഞ്ഞത്

പച്ചമുളക്: രണ്ട് എണ്ണം

കറിവേപ്പില: രണ്ട് തണ്ട്

പ്രതീകാത്മക ചിത്രം | AI Generated

വേവിച്ച ഉരുളക്കിഴങ്ങ്: ഒരെണ്ണം ചെറിയ കഷ്ണങ്ങളാക്കിയത്

നിലക്കടല: രണ്ട് ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ

കടുക്: 1/2 ടീസ്പൂൺ

ജീരകം: 1/2 ടീസ്പൂൺ

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പ്: ആവശ്യത്തിന്

പഞ്ചസാര: ഒരു നുള്ള്

നാരങ്ങാനീര്: ഒരു ടേബിൾസ്പൂൺ

നെയ്യ്: 1-1.5 ടേബിൾസ്പൂൺ

കാരറ്റ്/കാപ്സിക്കം: ചെറുതായി അരിഞ്ഞത്

മല്ലിയില: അരിഞ്ഞത്poha soaking in water

പ്രതീകാത്മക ചിത്രം | AI Generated

തയാറാക്കുന്നവിധം:-

അവൽ നന്നായി കഴുകി വെള്ളം വാർന്ന് പോകാൻ 10 മിനിറ്റ് മാറ്റിവെയ്ക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഇതിലേക്ക് അൽപം ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചു മാറ്റിവയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

മുളപ്പിച്ച പയർ വൃത്തിയാക്കി വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റി വയ്ക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുകും ജീരകവും ചേർക്കുക. ഇതിലേക്ക്, കടലയിട്ട് ചെറുതായി വറുത്ത് മാറ്റുക.

പ്രതീകാത്മക ചിത്രം | AI Generated

ഇതേ എണ്ണയിൽ കറിവേപ്പില, അരിഞ്ഞ പച്ചമുളക്, സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് സ്പ്രൗട്ട്‌സും, അരിഞ്ഞ കാരറ്റ്, കാപ്സിക്കം എന്നിവയും ചേർക്കുക. ആവശ്യമെങ്കിൽ അൽപ്പം ഉപ്പും ചേർത്ത് 3 മിനിറ്റ് വേവിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഇതിലേക്ക് നേരത്തെ മാറ്റി വച്ച അവല്‍ ഈ പാനിലേക്ക് ചേർക്കുക.

പ്രതീകാത്മക ചിത്രം | AI Generated

തീ കുറച്ച് വച്ച്, കട്ടപിടിക്കാതെ സാവധാനം നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.

പ്രതീകാത്മക ചിത്രം | Pinterest

പാൻ അടച്ച് വെച്ച് രണ്ട് മിനിറ്റ് നേരം ആവിയിൽ വയ്ക്കുക.

പ്രതീകാത്മക ചിത്രം | Pinterest

സൂപ്പർ ഹെൽത്തി ടേസ്റ്റി പോഹ റെഡി.

Poha | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File