സമകാലിക മലയാളം ഡെസ്ക്
പൂക്കളം ഒരുക്കുന്നതിന് ഓരോ ചിട്ടവട്ടങ്ങളുണ്ട്.
അത്തം മുതല്‍ ഓരോ ദിവസവും പൂക്കളം ഇടുന്നതിന് പ്രത്യേകതകളുണ്ട്.
അത്തം
മഹാബലി പാതാളത്തില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസം. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ആദ്യദിവസം ഇടുന്നത്. ആദ്യദിനം ഒരുനിര മാത്രമേ പാടുള്ളു
ചിത്തിര
രണ്ടാം ദിവസത്തിൽ തുമ്പപ്പൂവിനൊപ്പം തുളസികൂടി വെക്കും. അത്തം, ചിത്തിര, ചോതി നാളുകളില്‍ ഈ രണ്ടുപൂക്കള്‍ മാത്രമാണ് ഉണ്ടാവുക
ചോതി
തുമ്പയും തുളസിയും. മൂന്ന് ചുറ്റ് പൂക്കളവുമാണ് ചോതി നാളിൽ പൂക്കളമായി ഇടേണ്ടത്.
വിശാഖം
നിറമുള്ള പൂക്കളിട്ട് തുടങ്ങുന്നത് വിശാഖം നാൾ മുതലാണ്. നാലുനിറങ്ങളില്‍ പൂക്കളം ഒരുക്കുന്നു. മന്ദാരം, തെച്ചിപ്പൂവ്, മല്ലികപ്പൂവ്, ചെമ്പരത്തി, വെള്ള നീല പൂക്കള്‍ ഉണ്ടാകും
അനിഴം
അനിഴം നാളില്‍ ഈര്‍ക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോര്‍ത്തുവെച്ച് കുത്തിവെയ്ക്കും, വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണിത് ചെയ്യുന്നത്.
തൃക്കേട്ട
ആറിനം പൂക്കളാണ് തൃക്കേട്ട നാളിൽ വേണ്ടത്. ആറാം ദിവസം പൂക്കളത്തിന്റെ നാലുദിക്കിലും വലുപ്പം കൂട്ടും.
മൂലം
മൂലം നാളിൽ പൂക്കളം ചതുരാകൃതിയിലാകണം. നാലുദിക്കിലും ഈര്‍ക്കില്‍ കുത്തി നിര്‍ത്തി പൂ വെക്കാം. ഈ ദിവസത്തിനുശേഷം പൂക്കളം ഏത് ആകൃതിയില്‍ വേണമെങ്കിലും തീർക്കാം
പൂരാടം
പൂക്കളത്തിന്റെ വളയം എട്ടാകും. കാക്കപ്പൂവ്, ചെമ്പരത്തികള്‍, തെച്ചിപ്പൂവ്, കൊങ്ങിണിപ്പൂവ് തുടങ്ങിയവയാകാം
ഉത്രാടം
പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാം. ചിലയിടങ്ങളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. മണ്ണുകൊണ്ടോ തടികൊണ്ടോ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കും
തിരുവോണം
തിരുവോണപ്പുലരിയില്‍ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് പൂക്കളത്തിന് മുമ്പില്‍ ആവണിപ്പലകയിലിരിക്കും. ഓണത്തപ്പന്റെ സങ്കല്‍പ്പരൂപത്തിന് പൂക്കുല നിരത്തി പുടവ നേദിക്കും. വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates