വൈൻ ഇല്ലാതെ എന്ത് ക്രിസ്മസ്, അപ്പൊ തുടങ്ങിയാലോ!

സമകാലിക മലയാളം ഡെസ്ക്

ക്രിസ്മസ് ഇങ്ങ് എത്താറായി. നല്ല ഫസ്റ്റ് ക്ലാസ് മുന്തിരി വൈൻ വീട്ടിൽ തന്നെ ഉണ്ടാക്കാം.

പലതരത്തിലുള്ള പഴങ്ങൾ ഉപയോ​ഗിച്ച് വൈൻ തയ്യാറാക്കാമെങ്കിലും ക്രിസ്മസ് സമയത്ത് പ്രിയം മുന്തിരി വൈനോട് തന്നെയാണ്.

യൂറോപ്യൻ രാജ്യമായ ജോർജിയയിലാണ് വീഞ്ഞ് രുചി ആദ്യം പരീക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്.

ചേരുവകള്‍

കറുത്ത മുന്തിരി- 3 കിലോ, പഞ്ചസാര- 2 കിലോ, യീസ്റ്റ്- 2 ടീ സ്പൂൺ, ചെറു ചൂട് വെള്ളം- 4 ടേബിൾ സ്പൂൺ

ഭരണിയില്‍ മുന്തിരി നിറയ്ക്കാം

തിളപ്പിച്ചാറിയ വെള്ളത്തിൽ മുന്തിരി കഴുകി നന്നായി തുടച്ചെടുക്കുക. ഒരു പാത്രത്തിൽ ഈസ്റ്റും പഞ്ചസാരയും ചെറുചൂട് വെള്ളവും ഒഴിച്ച് ഇളക്കി വയ്ക്കുക.

ഉടയ്ക്കുക

ഈർപ്പരഹിതമായ ഭരണിയിൽ മുന്തിരി നിറച്ച ശേഷം പഞ്ചസാര ചേർത്ത് മുന്തിരി നന്നായി ഒരു കടകോൽ കൊണ്ട് ഉടയ്ക്കുക.

അടച്ച് സൂക്ഷിക്കാം

അതിലേക്ക് പൊങ്ങി വന്ന യീസ്റ്റ് ചേർത്ത് വീണ്ടും ഇളക്കി ഭരണിയുടെ അടപ്പ് കൊണ്ട് അടച്ച് വയ്ക്കുക. അതിന് മുകളിൽ ഒരു തുണി വെച്ച് നന്നായി കെട്ടുക. അതിന് മുകളിൽ പ്ലാസ്റ്റിക്‌ കവർ വെച്ച് കെട്ടുക.

21 ദിവസം

21 ദിവസങ്ങൾക്കു ശേഷം ഈ ഭരണി പുറത്തെടുക്കാവുന്നതാണ്. കൂടുതൽ ദിവസം സൂക്ഷിക്കുന്നത് വൈനിന്റെ സ്വാദ് വർധിപ്പിക്കും. പുറത്തെടുത്ത ശേഷം നന്നായി ഒന്ന് ഇളക്കി അരിച്ചെടുക്കുക. ബോട്ടലിൽ നിറച്ച ശേഷം 7 ദിവസങ്ങൾ കഴിഞ്ഞ് ഉപയോഗിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates