സമകാലിക മലയാളം ഡെസ്ക്
കറികള്‍ക്ക് മണവും സ്വാദും നല്‍കാന്‍ മാത്രമല്ല, ദഹനത്തെ സഹായിക്കാനും വെളുത്തുള്ളിക്ക് കഴിയും.
വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
അധികം ബുദ്ധിമുട്ടില്ലാതെ വെളുത്തുള്ളിയുടെ തൊലി കളയാന്‍ ചില വഴികളുണ്ട്.
വെളുത്തുള്ളി അല്ലികൾ ഓരോന്നായി വേർപെടുത്തി മാറ്റുക. ഈ അല്ലികൾ വായ വട്ടം കുറഞ്ഞ, അടപ്പുള്ള ഒരു സ്റ്റീൽ പാത്രത്തിലേക്കോ കുപ്പിക്കോ ഉള്ളിലേക്ക് ഇടുക. പാത്രം നന്നായി അടച്ച ശേഷം ഒരു 10 മുതൽ 15 സെക്കൻഡ് വരെ ആഞ്ഞു കുലുക്കിയാൽ നല്ലതുപോലെ തൊലി പോകും.
അല്ലികളാക്കിയ വെളുത്തുള്ളി കുറച്ച് ചൂടുവെള്ളത്തിലേക്ക് ഇടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞു കൈകൊണ്ടു ഞരടിയാല്‍ ഇവയുടെ തൊലി എളുപ്പത്തില്‍ ഊര്‍ന്നുപോകുന്നത് കാണാം.
കുറച്ചു വെളുത്തുള്ളി എടുത്ത് മുകള്‍ഭാഗം മുറിച്ചു കളയുക. എന്നിട്ട് മൈക്രോവേവിനുള്ളിൽ 20-30 സെക്കന്‍ഡ് നേരം ചൂടാക്കുക. ഇത് പുറത്തെടുത്ത് തണുക്കാന്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ പെട്ടെന്ന് തൊലി കളയാനാവും.
അല്ലികളാക്കിയ വെളുത്തുള്ളി എടുത്ത് ഒരു പ്ലാസ്റ്റിക് കവറില്‍ വച്ച്, അതിനു മുകളിലൂടെ ചപ്പാത്തിവടി അമര്‍ത്തി ഉരുട്ടുക. ഒരു നാലഞ്ചു തവണ ഉരുട്ടുമ്പോള്‍ത്തന്നെ ഇവയുടെ തൊലി അടര്‍ന്നു വരുന്നത് കാണാം.
വെളുത്തുള്ളി അല്ലിയുടെ പരന്ന ഭാഗത്ത്, കത്തിയുടെ പരന്ന ഭാഗം വച്ച് നന്നായി അമര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊലി എളുപ്പത്തില്‍ പൊട്ടി അടര്‍ന്നു പോകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates