പൂ പോലെ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം; മാവ് ഇതുപോലെ അരയ്ക്കൂ

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ വീട്ടിൽ പ്രഭാതഭക്ഷണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഡ്ഡലിയും സാമ്പാറും.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ എല്ലാ വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഇഡ്ഡലി കല്ല് പോലെ ഇരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

നല്ല പൂ പോലെ സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

പ്രതീകാത്മക ചിത്രം | Pexels

ഇഡ്ഡലിക്കായുളള മാവ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

ചേരുവകൾ;

പച്ചരി 2 കപ്പ്

ഉഴുന്ന് 1 കപ്പ്

ഉലുവ 1 ടീസ്പൂൺ

വെള്ളം ആവശ്യത്തിന്

ചോറ് 1 കപ്പ്

പ്രതീകാത്മക ചിത്രം | AI Generated

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി എടുത്ത് നന്നായി കഴുകിയെടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

വൃത്തിയാക്കിയ പച്ചരിയിലേക്ക് ഒരു കപ്പ് ഉഴുന്ന്, ഒരു ടീസ്‌പൂൺ ഉലുവ എന്നിവ കൂടി ചേർക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഇതിലേക്ക് ആവശ്യത്തിന് വെളളമൊഴിച്ച് കുറഞ്ഞത് അഞ്ച് മണിക്കൂർ നേരമെങ്കിലും കുതിരാൻ അനുവദിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

കുതിർന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി ഒരു കപ്പ് ചോറ് ചേർത്ത് നന്നായി അരച്ചെടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

തയ്യാറാക്കിയ മാവിനെ മറ്റൊരു പാത്രത്തിൽ മാറ്റിവച്ചതിനുശേഷം കൈ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇഡ്ഡലി മാവ് പൊങ്ങിവരാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

മിക്സ് ചെയ്ത മാവ് അടുക്കളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിവയ്ക്കുക. പിറ്റേന്ന് രാവിലെ നന്നായി പതഞ്ഞുപൊങ്ങിയ രീതിയിൽ മാവ് ലഭിക്കും.

പ്രതീകാത്മക ചിത്രം | AI Generated

മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക. ശേഷം ഇഡ്ഡലി പാത്രത്തിൽ ചെറിയ രീതിയിൽ എണ്ണ പുരട്ടി മാവൊഴിച്ച് ഇഡ്ഡലി തയ്യാറാക്കിയെടുക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | AI generated

ഇങ്ങനെ തയ്യാറാക്കുന്ന ഇഡ്ഡലി പൂ പോലെ സോഫ്റ്റായിരിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം | File