വിഷുക്കണിയൊരുക്കല്‍; എങ്ങനെ, എന്തെല്ലാം ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷങ്ങൾക്കായി കേരളീയർ ഒരുങ്ങിക്കഴിഞ്ഞു.

Vishu kani | Pinterest

സന്തോഷത്തിന്റെ സമ്പത്തിന്റെ ഐശ്വര്യത്തിന്റെ വരവിനെയാണ് പുതുദിന ആരംഭത്തിലെ കണികൊണ്ട് ഉദ്ദേശിക്കുന്നത്.

Vishu kani | Pinterest

വിഷുവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും പ്രചാരത്തില്‍ ഉണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു കാര്‍ഷിക ഉത്സവം തന്നെയാണ്.ഇതിനാലാണ് വിഷു കണിയിൽ കാർഷിക ഉത്പന്നങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നത്.

Vishu kani | Pinterest

കണിയൊരുക്കാനാവശ്യമായത്.

നിലവിളക്ക്,ഓട്ടുരുളി,കൃഷ്ണവിഗ്രഹം,നെല്ല് ,ഉണക്കലരി,കണിവെള്ളരി,ചക്ക,മാങ്ങ,വാഴ പ്പഴം,നാളികേരം,കൊന്ന പൂവ്,നെയ്യ്/നല്ലെണ്ണ, തിരി, കോടിമുണ്ട്,

Vishu kani | Pinterest

ഗ്രന്ഥം, സ്വർണ്ണം, നാണയങ്ങൾ, വാൽക്കണ്ണാടി, കുങ്കുമം, കണ്മഷി, അടക്ക, വെറ്റില, കിണ്ടി, വെള്ളം. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിത യ്‌ക്കുന്ന പതിവു ചിലയിടത്ത് ഇപ്പോഴുമുണ്ട്

Vishu kani | Pinterest

വിഷുകണി ഒരുക്കുന്നതിന് കൃത്യമായ ആചാരം ഉണ്ട്.

Vishu kani | Pinterest

ഓട്ടുരുളിയിൽ ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേര മുറി വയ്ക്കണം

Vishu kani | Pinterest

നാളികേര മുറിയിൽ എണ്ണ നിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയി ടങ്ങളിൽ ഉണ്ട്. സ്വർണ വർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം.

Vishu kani | Pinterest

ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്‌ട ഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണികണ്ണനും പ്രിയമാണ്.

Vishu kani | Pinterest

പഴങ്ങൾ വെച്ചതിന് ശേഷം വാക്കണ്ണാടി വെയ്‌ക്കാം.ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.

Vishu kani | Pinterest

ശ്രീ കൃഷ്‌ണ വിഗ്രഹം ഇതിനടുത്തു വെയ്‌ക്കാം. തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയ തുട്ടുകളും സ്വർണവും കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും വയ്‌ക്കുക. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനും ഒപ്പമാണ് വെയ്ക്കേണ്ടത്.

Vishu kani | Pinterest

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.

Vishu kani | Pinterest

കണി ഒരുക്കുമ്പോൾ പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണി കണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.

Vishu kani | Pinterest

ഓട്ടു കിണ്ടിയിൽ വെള്ളം നിറച്ചു വയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽ തൊട്ടശേഷം വേണം കണി കാണേണ്ടത്.

Vishu kani | Pinterest

പൂജാമുറി ഉള്ളവർക്ക് പൂജാമുറിയിൽ കണി ഒരുക്കാം. അല്ലാത്തവർക്ക് സ്വീകരണമുറിയിൽ കണി ഒരുക്കാം

Vishu kani | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file