അഞ്ജു സി വിനോദ് & സമകാലിക മലയാളം ഡെസ്ക്
മിക്ക വീടുകളിലും സൂക്ഷിക്കുന്ന ഒന്നാണ് തൈര്. എന്നാൽ ഫ്രിഡ്ജിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തൈര് അമിതമായി പുളിക്കാകയും രുചിയില്ലാതാകുകയും ചെയ്യുന്നു.
തെെര് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ ഇതാ.
തൈര് സൂക്ഷിക്കുമ്പോൾ ഈർപ്പവും വായുവും കടക്കാത്ത രീതിയിൽ വേണം സൂക്ഷിക്കാൻ. വായു കടക്കാത്ത പാത്രങ്ങൾ തെെര് കഴിയുന്നത്ര കാലം ഫ്രഷ് ആയി നിലനിർത്തുന്നു. പാത്രത്തിൽ നിന്ന് തൈര് പുറത്തെടുക്കുമ്പോഴെല്ലാം അതിൻ്റെ അടപ്പ് നന്നായി ഇറുക്കി അടയ്ക്കാൻ ശ്രദ്ധിക്കുക.
ഫ്രീസ് ചെയ്യുന്നത് തൈര് കേടാകുന്നത് തടയുകയും സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രതിരോധിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. തൈര് വായു കടക്കാത്ത പാത്രത്തിൽ 1.6 ഡിഗ്രി സെൽഷ്യസ് മുതൽ 4.4ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെയിരിക്കും.
ക്രോസ്-കണ്ടാമിനേഷൻ (ഭക്ഷണസാധനങ്ങൾ തമ്മിൽ കലരുന്നത്) ഹാനികരമായ ബാക്ടീരിയകൾ പടരാൻ കാരണമാവുകയും, അത് ഭക്ഷണം വേഗത്തിൽ കേടാകാൻ ഇടയാക്കുകയും ചെയ്യും.
മിക്ക ആളുകളും തൈര് ഉറയൊഴിച്ച പാത്രത്തിൽ നിന്നോ പുറത്തു നിന്ന് വാങ്ങുന്ന പാക്കറ്റിൽ നിന്നോ നേരിട്ട് കഴിക്കാറ് പതിവ്. എന്നാലിത് ശരിയായ രീതിയല്ല. ആവശ്യത്തിനുള്ള തൈര് ഒരു പാത്രത്തിലേക്ക് കോരിയെടുത്ത ശേഷം ബാക്കിയുള്ളത് അടച്ച് ഫ്രിഡ്ജിലേക്ക് തിരികെ വെക്കുക.
ഫ്രിഡ്ജിനുള്ളിലെ ഏറ്റവും ചൂട് കൂടിയ ഭാഗം അതിൻ്റെ ഡോർ ആയിരിക്കും. ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം, ഡോറാണ് ആദ്യം പുറത്തെ ചൂടുമായി സമ്പർക്കത്തിൽ വരുന്നത്. അതിനാൽ കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ തെെര് ഫ്രിഡ്ജിൻ്റെ ഏറ്റവും താഴത്തെ തട്ടിൽ സൂക്ഷിക്കുന്നതാണ് ഉചിതം.