സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ എപ്പോഴും ആവശ്യമായി വരുന്നതാണ് മസാലകൾ.
പാചകത്തിൽ എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ കടയിൽ നിന്ന് വാങ്ങുമ്പോൾ കൂടുൽ അളവിലാണ് മിക്കവരും മസാലകൾ വാങ്ങുക.
എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഈ മസാലകൾ കേടുവന്ന് പോകുന്നു.
മസാലകൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാനുള്ള ചില വഴികൾ നോക്കാം.
ഈര്‍പ്പം തട്ടാത്ത രീതിയില്‍ മസാല സൂക്ഷിക്കണം.നനഞ്ഞ സ്പൂൺ മസാലപ്പൊടിയിൽ ഇടരുത്. ഇത് മസാല പെട്ടെന്ന് കേടാകാൻ കാരണമാകും.
മസാല എപ്പോഴും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നിന്നും അകറ്റിയാണ് സൂക്ഷിച്ചുവെയ്ക്കേണ്ടത്.
മസാല പൊടിച്ച് സൂക്ഷിക്കുന്നതിന് പകരം മുഴുവന്‍ സുഗന്ധവ്യഞ്ജനമായി സൂക്ഷിക്കുന്നതാണ് നല്ലത്. ഇങ്ങനെ സൂക്ഷിക്കുമ്പോൾ കൂടുതല്‍ കാലം കേടാകാതെയിരിക്കും.
കടകളിൽ നിന്നും വാങ്ങുമ്പോൾ ചെറിയ അളവില്‍ വാങ്ങി സൂക്ഷിക്കുക. ഇടയ്ക്കിടെ റീസ്റ്റോക്ക് ചെയ്യണം.
പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates