ഉത്കണ്ഠ ഒഴിവാക്കാൻ ചില ശീലങ്ങൾ

അഞ്ജു സി വിനോദ്‌

ഉത്കണ്ഠ മനുഷ്യ ശരീരത്തിന്‍റെ സ്വാഭാവികമായ ഒരു പ്രതികരണമാണ്. ഇത് ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് നയിക്കുന്നു. എന്നാല്‍ നീണ്ടും നില്‍ക്കുന്ന ഉത്കണ്ഠ മാനസികമായി മാത്രമല്ല ശാരീരികമായും ബാധിക്കാം.

ഉത്കണ്ഠ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

മനസും ശരീരവും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുക

ഇത് ഉത്കണ്ഠ വരുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടത്താന്‍ സഹായിക്കും.

വികാരങ്ങളെ അവ​ഗണിക്കരുത്

വികാരങ്ങളെ അല്ലെങ്കിൽ ചിന്തകളെ നിരന്തരം അടിച്ചമർത്തുന്നത് കാലക്രമേണ ലക്ഷണങ്ങൾ വഷളാക്കും.

മൈൻഡ്ഫുൾനസ്

വർത്തമാനകാലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. നിങ്ങൾ കാണുന്നതും കേൾക്കുന്നതും സ്പർശിക്കുന്ന കാര്യങ്ങളും ആസ്വദിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ തലച്ചോറിനെ മറ്റ് ചിന്തകളിൽ നിന്ന് വ്യതിചലിപ്പിക്കാൻ സഹായിക്കുന്നു.

ആഴത്തിലുള്ള ശ്വാസോച്ഛാസം

ഉത്കണ്ഠ ഉണ്ടാകുമ്പോൾ ശ്വാസോച്ഛാസം വേ​ഗത്തിലാകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ആഴത്തിൽ ശ്വാസം എടുക്കുന്നത് സഹായിക്കും. ഇത് തലച്ചോറിന് സാഹചര്യം സുരക്ഷിതമാണെന്ന സി​ഗ്നൽ നൽകുന്നു. ഇത് നിങ്ങളുടെ പേശികളെ റിലാക്സ് ആക്കാനും ഹൃദയമിടിപ്പ് മെല്ലെയാക്കാനും സഹായിക്കും.

വ്യായാമം

വ്യായാമം അമിതമായ അഡ്രിനാലിൻ ഒഴിവാക്കാനും എൻഡ്രോഫിൻ, ഡോപ്പമിൻ പോലുള്ള ഫീൽ ​ഗുഡ് ഹോർമോണുകളെ പുറപ്പെടുവിക്കാനും സഹായിക്കും. ദിവസവും 20 മിനിറ്റ് നടക്കുന്നതു പോലും ഉത്കണ്ഠ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

മെച്ചപ്പെട്ട ഉറക്കം

നിങ്ങളുടെ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ ഉറക്കം പ്രധാനമാണ്. ഉറക്ക ശുചിത്വം പരിശീലിക്കുന്നത് ഉത്കണ്ഠയെ കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.