അടുക്കളയിൽ ഗ്യാസ് ലീക്ക് ഉണ്ടാകുന്നത് തടയാം

സമകാലിക മലയാളം ഡെസ്ക്

എൽപിജി സിലിണ്ടറിന്റെ വരവ് പാചകം എളുപ്പമാക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായകമായത്.

Gas cylinder | Pinterest

എന്നാൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോ​ഗിക്കുമ്പോൾ ചെറിയ ശ്രദ്ധക്കുറവു പോലും ജീവഹാനി സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്ക് എത്തിക്കും.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ സിലിണ്ടറുകളുടെ ഉപയോഗത്തിൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Gas cylinder | Pinterest

അടുക്കളയിൽ നല്ല വായുസഞ്ചാരം കിട്ടുന്ന സ്ഥലത്താവണം എൽപിജി സിലിണ്ടർ വെയ്‌ക്കേണ്ടത്.

Gas cylinder | Pinterest

സിലിണ്ടർ ചരിച്ചു വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഗ്യാസ് ചോർച്ച ഉണ്ടാവാൻ കാരണമാകുന്നു.

Gas cylinder | Pinterest

സിലിണ്ടറിൽ ഘടിപ്പിച്ചിരിക്കുന്ന റബ്ബർ ട്യൂബിൽ നിന്നുമാണ് ഗ്യാസ് ചോരാറുള്ളത്. കാലക്രമേണ ഈ റബ്ബർ ട്യൂബിൽ വിള്ളലുകൾ ഉണ്ടാകുകയും അതുവഴി ഗ്യാസ് ചോരാനും കാരണമാകുന്നു. ഇടയ്ക്കിടെ ട്യൂബ് പരിശോധിക്കാൻ മറക്കരുത്.

Gas cylinder | Pinterest

സോപ്പ് ഉപയോഗിച്ച് ഗ്യാസ് ചോർച്ച കണ്ടുപിടിക്കാൻ സാധിക്കും. വെള്ളത്തിൽ സോപ്പ് കലർത്തിയതിന് ശേഷം സിലിണ്ടറിന്റെ വാൽവിൽ തേയ്ക്കാം. ബബിൾസ് വരുന്നുണ്ടെങ്കിൽ ഗ്യാസ് ചോർച്ചയുണ്ടെന്ന് മനസ്സിലാക്കാം.

gas cylander | Pinterest

സ്റ്റൗവിന്റെ നോബ് മാത്രം ഓഫ് ചെയ്തതുകൊണ്ട് കാര്യമില്ല. ഉപയോഗം കഴിയുമ്പോൾ റെഗുലേറ്റർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം. ഇത് അപകട സാധ്യത കുറയ്ക്കുന്നു.

gas cylander | Pinterest

അടുക്കളയിൽ ഗ്യാസിന്റെ ഗന്ധം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ അതിനെ അവഗണിക്കരുത്. ഉടൻ തന്നെ റെഗുലേറ്റർ ഓഫ് ചെയ്യണം. വാതിലുകളും ജനാലകളും തുറക്കാനും മറക്കരുത്.

gas cylander | Pinterest

പ്ലാസ്റ്റിക് കവർ, പേപ്പർ ടവൽ, എണ്ണത്തുണികൾ എന്നിവ ഗ്യാസ് സ്റ്റൗവിന്റെ പരിസരത്തുനിന്നും മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം. ഇത് തീപിടുത്ത സാധ്യത കൂട്ടുന്നു.

gas cylander | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File