സ്ട്രോക്ക്, മുൻകരുതൽ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

പക്ഷാഘാതം അഥവാ സ്‌ട്രോക്ക് തടയാന്‍ സാധിക്കുമോ? മുൻകരുതലാണ് പ്രധാനം, പക്ഷാഘാതം ഒഴിവാക്കാൻ ഏഴ് മാര്‍ഗങ്ങള്‍.

meta ai image

രക്തസമ്മർദം നിയന്ത്രിക്കുക

ഉയർന്ന രക്തസമ്മർദം നിയന്ത്രിച്ചില്ലെങ്കിൽ സ്ട്രോക്ക് സാധ്യത നാല് മടങ്ങ് വരെ വർധിപ്പിക്കാം. 120/80 ൽ താഴെ രക്തസമ്മർദം നിലനിർത്തുക എന്നതായിരിക്കണം ലക്ഷ്യം.

Meta AI Image

ശരീരഭാരം കുറയ്ക്കുക

അമിതവണ്ണം സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ആക്റ്റിവിറ്റി ലെവലും നിങ്ങളുടെ ബോഡി മാസ് ഇൻഡക്സും അനുസരിച്ച് ഭക്ഷണത്തിലെ കലോറി നിയന്ത്രിക്കുക.

pexels

വ്യായാമം

വ്യായാമത്തെ സ്ട്രോക്ക് റിഡ്യൂസർ എന്ന രീതിയിലും വിദ​ഗ്ധർ വിശേഷിപ്പിക്കുന്നു. ആഴ്ചയിൽ അഞ്ച് ദിവസം വ്യായാമം ദിനചര്യയിൽ ഉൾപ്പെടുത്തണം.

Pexels

മദ്യപാനം പരിമിതപ്പെടുത്തുക

അമിതമദ്യപാനം നിയന്ത്രിക്കുന്നത് സ്ട്രോക്ക് അപകട സാധ്യത കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം ഒരു പെഗ്ഗില്‍ കൂടുതൽ മദ്യം കഴിക്കരുത്.

pexels

ഏട്രിയൽ ഫൈബ്രിലേഷൻ

ഏട്രിയൽ ഫൈബ്രിലേഷൻ സ്ട്രോക്ക് സാധ്യത ഏതാണ്ട് അഞ്ച് മടങ്ങ് വര്‍ധിപ്പിക്കുന്നു. ഹൃദയമിടിപ്പ് അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കുക.

പ്രമേഹം

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവു കാലക്രമേണ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും, അവയ്ക്കുള്ളിൽ കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുക.

Pexels

പുകവലി

പുകവലി രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ രക്തം കട്ടിയാക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു.

Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam