സമകാലിക മലയാളം ഡെസ്ക്
മുഖത്ത് വൈറ്റ് ഹെഡ്സോ ബ്ലാക്ക് ഹെഡ്സോ കണ്ടാലുടൻ ഞെക്കിപ്പൊട്ടിക്കാനുള്ള തോന്നൽ ഉണ്ടാകാം, പക്ഷെ ചെയ്യരുത്.
ഗ്രേഡ് വൺ മുഖക്കുരു ആണ് കൊമഡോൺസ്. ഇതു രണ്ട് തരമുണ്ട്, ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്‌സും. അടഞ്ഞിരിക്കുന്ന ചെറിയ കുരുക്കള്‍ ആണ് വൈറ്റ് ഹെഡ്സ്. വൈറ്റ് ഹെഡ്സ് പൊട്ടി ഓക്സിഡൈസ്ഡ് ആകുമ്പോഴാണ് ബ്ലാക് ഹെഡ്സ് ആകുന്നത്.
ബ്ലാക് ഹെഡ്സ് പ്രത്യേകം നീക്കം ചെയ്തതു കൊണ്ട് മാത്രമായില്ല. സെബേഷ്യസ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം കുറയാനും വലിയ ചർമസുഷിരങ്ങൾ ചുരുങ്ങാനുമുള്ള സ്കിൻ ട്രീറ്റ്മെൻ്റ് ചെയ്യണം.
സാലിസിലിക് ആസിഡ് അടങ്ങിയ ഉൽപന്നങ്ങൾ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. മൃതകോശങ്ങൾ അകറ്റാനും അമിത എണ്ണമയം ഒഴിവാക്കാനും നല്ലതാണ്.
റെറ്റിനോയ്ഡ് അടങ്ങിയ ക്രീമും ലോഷനും ചർമസുഷിരങ്ങൾ അടയുന്നത് തടയും. ഇത് മുഖക്കുരു വരുന്നതു തടയും. റെറ്റിനോയ്ഡ്സ് യുവി സെൻസിറ്റീവ് ആയതിനാൽ രാത്രിയിൽ മാത്രം ഉപയോഗിക്കുക.
വാക്വം സെക്ഷനിലൂടെ ചർമസുഷിരങ്ങൾ സൂക്ഷ്മമായി വൃത്തിയാക്കാൻ കഴിയുന്ന ചികിത്സാരീതിയാണ് ഹൈഡ്രാഫേഷ്യൽ. കൊമഡോൺസ് നീക്കാനും ഇനി വരുന്നത് ഒരു പരിധിവരെ തടയാനും ഹൈഡ്രാഫേഷ്യലിലൂടെ സാധിക്കും.
മാസത്തിൽ ഒരു തവണയെങ്കിലും ചർമം ക്ലീൻ അപ്പ് ആക്കുന്നത് നല്ലതാണ്.