സമകാലിക മലയാളം ഡെസ്ക്
നിറങ്ങളുടെ ഉത്സവമാണ് ഹോളി.
നിറങ്ങളിൽ മുങ്ങി കുളിക്കാനിരിക്കുന്നവർ അവരുടെ മുടിയെ കുറിച്ച് ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.
ഹോളിക്കാലത്ത് ഉപയോഗിക്കുന്ന ചായങ്ങൾ മുടി വരണ്ടതാക്കാനും, പൊട്ടിപ്പോകാനും, പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഹോളിക്കായി ഉപയോഗിക്കുന്ന മിക്ക നിറങ്ങളും പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്നല്ല, മറിച്ച് സിന്തറ്റിക് ഡൈകളും ഇൻഡസ്ട്രിയൽ പിഗ്മെന്റുകളും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.മുടിയുടെ പുറംപാളിയായ ക്യൂട്ടിക്കിളിന് ഈ രാസവസ്തുക്കൾ കേടുപാടുകൾ വരുത്തുന്നു.
മുടിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കാം.
എണ്ണ തേക്കുക
പുറത്തിറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണയോ ബദാം എണ്ണയോ മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇത് ചായങ്ങൾ മുടിയിൽ നേരിട്ട് പറ്റിപ്പിടിക്കുന്നത് തടയുന്ന ഒരു കവചമായി പ്രവർത്തിക്കും.
മുടി കഴുകിയ ഉടനെ നിറം തേയ്ക്കരുത്
മുടി കഴുകി വൃത്തിയാക്കിയ ഉടനെ ഹോളി കളിക്കാൻ പോകരുത്. മുടിയിലെ സ്വാഭാവിക എണ്ണമയം ചായങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു
മുടി കെട്ടിവെക്കുക
മുടി അഴിച്ചിടാതെ കെട്ടിവെക്കുകയോ സ്കാർഫ് ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യുന്നത് രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കും.
വെള്ളം ഉപയോഗിച്ച് കഴുകുക
ആഘോഷത്തിന് ശേഷം ആദ്യം വെറും വെള്ളം ഉപയോഗിച്ച് മുടിയിലെ നിറങ്ങൾ കളയുക. ഇതിനുശേഷം മാത്രം സൾഫേറ്റ് രഹിതമായ ഷാംപൂ ഉപയോഗിക്കുക.
ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക
രാസവസ്തുക്കൾ ഏറ്റ മുടിക്ക് വിശ്രമം ആവശ്യമാണ്. അതിനാൽ 2-3 ദിവസത്തേക്ക് ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കുക.
പ്രകൃതിദത്ത നിറങ്ങൾ
കഴിയുന്നതും പൂക്കളിൽ നിന്നും ഇലകളിൽ നിന്നും നിർമ്മിച്ച പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates