സമകാലിക മലയാളം ഡെസ്ക്
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം.
പുക വലിയ്ക്കുന്നവരിൽ മിക്കവരും അത് നിർത്തണം എന്ന് ആഗ്രഹിക്കുന്ന ആളുകൾകൂടിയാണ്.
പുകവലി നിർത്താൻ ശുഭദിനങ്ങളില്ല. ന്യൂ ഇയറിന് നിർത്താം, ബർത്ത് ഡേക്ക് നിർത്താം എന്നൊന്നും ചിന്തിക്കേണ്ട. ഏറ്റവും അടുത്ത നിമിഷമാണ് പുകവലി നിർത്താനുള്ള ശുഭനിമിഷം എന്ന് മാത്രം ഓർമ്മിക്കുക.
ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ പുകവലി നിർത്താൻ കൂടുതൽ എളുപ്പമാകും.
പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. സ്ഥിരമായി പുകവലിക്കുന്ന സ്ഥലം, നിർബന്ധിക്കുന്ന സൗഹൃദങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പികൾ ചിലർക്ക് സഹായകരമാകും. നിക്കോട്ടിൻ പാച്ചുകൾ, ഗമ്മുകൾ, നേസൽ സ്പ്രേ തുടങ്ങിയവ ഡോക്ടറുടെ കൂടി നിർദ്ദേശം പരിഗണിച്ച് മാത്രം സ്വീകരിക്കുക.
ബോധപൂർവ്വം കാലതാമസം വരുത്തുക. ഓരോ തവണ തോന്നൽ വരുമ്പോൾ ഒരു പത്ത് മിനിറ്റ് കഴിയട്ടെ എന്ന് സ്വയം തീരുമാനിക്കുക. വലിക്കാനുള്ള ചോദന ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോവുക.
ഒറ്റയൊന്ന് മാത്രം എന്ന തോന്നൽ ഒഴിവാക്കുക. നിർത്തണം. തൽക്കാലം ഒരു തവണ മാത്രം എന്ന് ചിന്തിച്ചാൽ അത് തുടർച്ചയിലേക്കുള്ള പ്രലോഭനമാണെന്ന് സ്വയം തിരിച്ചറിയുക.
വ്യയാമം പോലുള്ളവ ചെയ്ത് ശാരീരികമായി സജീവമായിരിക്കുക. ഇത് പുകവലിക്കാനുള്ള ത്വര ഇല്ലാതാക്കും.
മാനസിക സംഘർഷങ്ങളാണ് പലപ്പോഴും പുകയില ഉപയോഗത്തിലേക്ക് നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും സന്തോഷവാനായിരിക്കാനും ശ്രമിക്കുക.
ഒരു തരത്തിലും പുകയിലെ ഉപയോഗം നിർത്താൻ സാധിക്കുന്നില്ലെങ്കിൽ ഇതിനായുള്ള സേവനം ലഭ്യമാക്കുന്ന ക്ലിനിക്കുകളുടേയോ ഡോക്ടർമാരുടേയോ സഹായം തേടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates