സമകാലിക മലയാളം ഡെസ്ക്
ഏറ്റവുമധികം പേര്‍ നേരിടുന്നൊരു പ്രശ്നമാണ് തലവേദന.
വിവിധ കാരണങ്ങള്‍ കൊണ്ട് വിവിധ തീവ്രതയില്‍ തലവേദന അനുഭവപ്പെടാം.
പൊതുവെ എല്ലാവരും നിസാരമായി കണക്കാക്കുന്നൊരു അസുഖമാണ് തലവേദന. എന്നാല്‍ തുടര്‍ച്ചയായ തലവേദന എന്തെങ്കിലും ഗൗരവമുള്ള അസുഖങ്ങളുടെ കാരണവുമാകാം.
വിവിധ തരത്തിലുള്ള തലവേദനകളും അവയെ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.
മൈഗ്രേയ്ൻ
മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോളം വരെ നീണ്ടുനില്‍ക്കുന്ന വേദനയാണിത്. തലയുടെ ഒരു ഭാഗത്ത് വേദന, കുത്തുന്നത് പോലെയുള്ള വേദന, കായികാധ്വാനത്തെ തുടര്‍ന്ന് വേദന വരിക, എന്നിവയെല്ലാം മൈഗ്രേയ്നെ തിരിച്ചറിയാനുള്ള സൂചനകളാണ്.
ടെൻഷൻ തലവേദന
ടെൻഷൻ തലവേദനയാണ് ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന തലവേദന. ഈ തലവേദന വന്നും പോയും കൊണ്ടിരിക്കുന്നതായിരിക്കും. തലയ്ക്ക് പ്രഷര്‍ അനുഭവപ്പെടുകയും മുറുക്കം തോന്നുകയും ചെയ്യുന്ന തരം വേദനയാണ് ടെൻഷൻ തലവേദന.
ക്ലസ്റ്റര്‍ ഹെഡ്ഡേക്ക്
ക്ലസ്റ്റര്‍ ഹെഡ്ഡേക്ക് എന്ന വിഭാഗത്തില്‍ പെടുന്ന തലവേദനയാണെങ്കില്‍ അസഹ്യമായിരിക്കും. കണ്ണിന് ചുറ്റുമായി അസഹ്യമായ വേദന, കണ്ണില്‍ നിന്ന് നീര് പുറപ്പെട്ടുവരിക, കണ്ണില്‍ ചുവപ്പുനിറം പടരുക, മൂക്കടപ്പോ മൂക്കൊലിപ്പോ, കണ്‍പോള തൂങ്ങിവീണുകൊണ്ടിരിക്കുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
മരുന്നുകളുടെ അമിതോപയോഗം
ഏറെക്കാലം തലവേദനയ്ക്കുള്ള മരുന്ന് കഴിക്കുന്നതിന്‍റെ ഫലമായിട്ടാണ് അധികവും ഈ തലവേദന വരിക.തുടര്‍ച്ചയായി ഒരേ അളവില്‍ വേദന വരിക, നിത്യജീവിതത്തിലെ മറ്റ് കാര്യങ്ങളിലേക്കൊന്നും പോകാൻ അനുവദിക്കാത്ത വിധം രൂക്ഷമായ വേദന എല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates