ഭക്ഷണത്തിനോടുള്ള കൊതി കൂടുതലാണോ? പരിഹാരമുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചില പ്രത്യേകസമയങ്ങളില്‍ ചില ഭക്ഷണത്തോട്  കൊതി തോന്നാറില്ലേ? എത്ര കഴിക്കരുതെന്ന് വിചാരിക്കുമ്പോഴും നമ്മൾ കഴിച്ചു പോകും. എന്നാല്‍ ഈ ശീലം നമ്മെ ജീവിതശൈലിരോഗങ്ങളുടെ പിടിയിലാക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണത്തിനോടുള്ള ക്രേവിങ്‌സുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ചില വഴികൾ നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

ഒരു പ്രത്യേക ഭക്ഷണത്തോട് പെട്ടെന്ന് ആഗ്രഹം തോന്നുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുക. നിങ്ങളുടെ ആഗ്രഹത്തെ ദാഹം ശമിപ്പിച്ചിക്കും. കൂടാതെ, ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. കൂടുതല്‍ നേരത്തേക്ക് വയറു നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോള്‍ നടക്കാനോ കുളിക്കാനോ പോകുന്നത് നിങ്ങളുടെ മനസ്സിനെ മറ്റൊന്നിലേക്ക് തിരിച്ചുവിടാന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഭക്ഷണം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ ശ്രമിക്കുക. എന്താണ് കഴിക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി അറിയുന്നതിലൂടെ മറ്റ് ഭക്ഷണത്തോടുള്ള കൊതി കുറയ്ക്കാന്‍ സാധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

അമിതമായി വിശക്കുന്നത് ഒഴിവാക്കാന്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കൈയില്‍ കരുതുന്നതും നല്ലതാണ്.

പ്രതീകാത്മക ചിത്രം | AI Generated

മാനസിക സമ്മര്‍ദ്ദം ഭക്ഷണശീലത്തെ സ്വാധീനിക്കാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക സമ്മര്‍ദ്ദമുള്ള സമയത്ത് കൂടുതല്‍ കലോറി കഴിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി യോഗ പോലുള്ളവ പരിശീലിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഉറക്കക്കുറവ് വിശപ്പിനെ ശരിയായി നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ഭക്ഷണം അധികം കഴിക്കാനുള്ള പ്രവണത ഉണ്ടാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍, വികാരങ്ങള്‍, വിശപ്പ്, എന്നിവയെക്കുറിച്ചുളള ബോധമുണ്ടാക്കാൻ മൈന്‍ഡ്ഫുള്‍നെസ് പരിശീലിക്കുന്നത് നല്ലതാണ്. ഭക്ഷണത്തോടുള്ള ആഗ്രഹവും വിശപ്പും വേര്‍തിരിച്ചറിയാന്‍ മൈന്‍ഡ്ഫുള്‍ ഈറ്റിങ് നിങ്ങളെ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File