സമകാലിക മലയാളം ഡെസ്ക്
താരൻ മാത്രമല്ല, പോഷകാഹാരക്കുറവും മുടി കൊഴിച്ചിലിനും, മുടിയുടെ കട്ടി കുറയുന്നതിനും പൊട്ടിപോകുന്നതിലേക്കും നയിക്കും. മുടിയുടെ ഘടനാപരമായ മാട്രിക്സ് പ്രധാനമായും കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സ്ഥിരമായ വിതരണം ആവശ്യമാണ്.
പ്രോട്ടീന്‍
പ്രോട്ടീന്‍റെ അഭാവം മുടിയുടെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കാം. മുടിയുടെ കെരാറ്റിന്‍ സമന്വയത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. പ്രോട്ടീന്റെ അഭാവം മുടി ദുര്‍ബലമാകാനും പൊട്ടിപോകുന്നതിലേക്കും നയിക്കുന്നു.
ഇരുമ്പിന്റെ കുറവ്
മുടിയിഴകളില്‍ ഒക്‌സിജന്‍ എത്തിക്കുന്നതില്‍ ഇരുമ്പിന്‍റെ പങ്ക് വലുതാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അഭാവം ടെലോജന്‍ എഫ്‌ലൂവിയത്തിലേക്ക് നയിക്കാം. ഇത് അമിതമായ മുടി കൊഴിച്ചില്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ്.
സിങ്ക്
മുടിയുടെ ഫോളിക്കിളുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും തലയോട്ടിയിലെ സെബം ഉല്‍പാദനം സന്തുലിതമാക്കുകയും ചെയ്യുന്നതില്‍ സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സിങ്കിന്‍റെ അഭാവം മുടി കൊഴിച്ചില്‍ കഠിനമാക്കാം.
ബയോട്ടിന്‍
കെരാറ്റിന്‍ സമന്വയത്തിന് ബയോട്ടിന്‍ വളരെ പ്രധാനമാണ്. ബയോട്ടിന്‍റെ കുറവ് മുടി കൊഴിച്ചിലിന് കാരണമായെക്കാം. മുട്ട, ബദാം, മധുരക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയവയില്‍ ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ ഡി
മുടിയുടെ ഫോളിക്കിളുകളുടെ വളര്‍ച്ച വിറ്റാമിന്‍ ഡി പ്രോത്സാഹിപ്പിക്കുന്നു. ഇത് മുടി കൊഴിച്ചിലും അലോപ്പീസിയ പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാനും സഹായിക്കും.
വിറ്റാമിന്‍ സി
വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി യുടെ കുറവ് മുടിയുടെ ഘടനയെ ദുര്‍ബലപ്പെടുത്തും.