മനസ്സിനെ ശാന്തമാക്കാൻ 5 എളുപ്പ വഴികൾ

സമകാലിക മലയാളം ഡെസ്ക്

ജോലിയിലും വൃക്തിജീവിതത്തിലും ഉണ്ടാകുന്ന തിരക്ക് പലരെയും മാനസിക സമ്മർദങ്ങളിലേക്ക് തള്ളിവിടാറുണ്ട്. ശാരീരികമായി ബാധിക്കുന്നതു വരെ മിക്കയാളുകളും മാനസികസമ്മർദത്തെ ​ഗൗരവത്തിൽ എടുക്കാറില്ല.

Mental Stress | Pinterst

കഠിനമായ ക്ഷീണം, തലവേദന, താൽപര്യക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധമുട്ട് തുടങ്ങിയവ മാനസികമായി സമ്മർദത്തിലാകുന്നതിൻ്റെ സൂചനകളാണ്. സമ്മർദം ആരോ​ഗ്യകരമായി കൈകാര്യം ചെയ്യേണ്ടതിന് ചില മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്.

fatigue | Pinterest

വ്യായാമം

ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കണം. നടത്തം, യോ​ഗ അല്ലെങ്കിൽ ലളിതമായ വ്യായാമങ്ങൾ ചെയ്യാം. ഇത് മനസ്സ് റിലാക്സ് ചെയ്യാൻ സഹായിക്കും.

Exercise | Pinterest

ഉറക്കം

ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങുന്നത് മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Sleeping | Pinterest

ശ്വസന വ്യായാമം

ശ്വസന വ്യായാമം പരിശീലിക്കുന്നതും ധ്യാനം ചെയ്യുന്നതും മനസ്സിലെ ശാന്തമാക്കാൻ സഹായിക്കുന്നതാണ്. രാവിലെയും രാത്രി കിടക്കുന്നതിനും മുൻപുമായി ശ്വസനവ്യായാമം ചെയ്യുന്നത് മനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.

Breathing Exercise | Pinterest

വ‍ർക്ക്-ലൈഫ് ബാലൻസ്

കൂടുതൽ ആളുകളും പ്രയാസപ്പെടുന്നത് വർക്ക്-ലൈഫ് ബാലൻ ഉണ്ടാക്കിയെടുക്കാൻ ആണ്. ജോലിയിലെ സമ്മ‍ർദം വീട്ടിലേക്കും എത്തിക്കും. ഇത് കുടുംബന്ധങ്ങളിലും വ്യക്തിജീവിതത്തെയും ബാധിക്കാം.

work life Balance | Pinterest

ഹോബികൾ കൈവിടാതിരിക്കുക

പുസ്തക വായന, സം​ഗീതം, ​ഗാർഡനിങ്, പാചകം പോലുള്ള ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഇത് മാനസിക സമ്മർദം കുറയ്ക്കാൻ ഫലപ്രദമാണ്. കൂടാതെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കാതെ വിശ്വസിക്കുന്ന ആളുകളുമായി പങ്കുവെക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Gardening | Pinterest
samakalika malayalam | File