ഓവർതിങ്കിങ് ഇങ്ങനെ മറികടക്കാം!

സമകാലിക മലയാളം ഡെസ്ക്

ഓവർതിങ്കിങ് മറികട‌ക്കാൻ അവയെ ട്രി​ഗർ ചെയ്യുന്നതെന്താണെന്ന് മനസിലാക്കുകയാണ് പ്രധാനം. സമ്മർദം, പരാജയഭയം, മുൻകാല അനുഭവങ്ങൾ എന്നിവ അമിതമായി ചിന്തിക്കുന്നതിന് കാരണമാകാം.

overthinking | Pinterest

അമിതമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ തന്നെ, അവയുടെ മൂല കാരണം മനസ്സിലാക്കുകയും അത് എഴുതിവയ്ക്കാൻ ശ്രമിക്കുകയും ചെയ്യുക. ജേണലിങ് മാനസികമായ സമ്മർദത്തെ ഒഴിവാക്കാൻ സഹായിക്കും.

Journaling | Pinterest

മൈൻഡ്ഫുൾനെസും ശ്വസനവ്യായാമവും നെഗറ്റീവ് ചിന്തകളിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കും.

Mindfullness | Pinterest

ചിന്തകൾക്ക് സമയപരിധി നിശ്ചിയിക്കുന്നത്, കാടുകയറിയുള്ള ചിന്തകൾ കുറയ്ക്കും. അമിതമായി ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത് തീരുമാനമെടുക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കും.

overthinking | Pinterest

ഹോബികൾക്ക് സമയം കണ്ടെത്തുക. ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് സമയം ചെലവഴിക്കുന്നത് നമ്മെ വർത്തമാനകാലത്തിൽ പിടിച്ചുനിർത്താൻ സഹായിക്കും.

hobbies | Pinterest

നെ​ഗറ്റീവ് ചിന്തകളെ വെല്ലുവിളിക്കാം. അമിതമായി ചിന്തിക്കുമ്പോൾ അത് യാഥാർഥ്യബോധമുള്ളതാണോ എന്ന് വിലയിരുത്തുക. നെ​ഗറ്റീവ് ചിന്തകളെ യുക്തിസഹവും പോസിറ്റീവുമായ ചിന്തകൾ കൊണ്ട് മാറ്റാം.

woman smiling | Pinterest

അധിക വിവരവും അമിത ചിന്ത വർധിപ്പിക്കാം. പ്രത്യേകിച്ച് തീരുമാനങ്ങളെടുക്കുമ്പോൾ, അമിതമായ ​ഗവേഷണവും താരതമ്യപ്പെടുത്തലുകളും ഒഴിവാക്കുക.

Mobile phone use | Pinterest
samakalika malayalam | file