ഭക്ഷണം കരിഞ്ഞുപോയോ? പുകച്ചുവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണം ഉണ്ടാക്കുമ്പോള്‍ സാധാരണയായി സംഭവിക്കുന്ന ഒരു അബദ്ധമാണ് ഭക്ഷണം പാത്രത്തിന്റെ അടിയില്‍ അല്ലെങ്കില്‍ കരിഞ്ഞു പിടിക്കുക എന്നത്.

പ്രതീകാത്മക ചിത്രം | Pinterest

മിക്കവാറും അവസരങ്ങളില്‍ ഇങ്ങനെ അടിയില്‍ പിടിച്ച ഭക്ഷണം കരിഞ്ഞു പോയാല്‍ അതെടുത്ത് അപ്പാടെ ഒഴിവാക്കുകയാവും പതിവ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ കരിഞ്ഞ ഭാഗം നീക്കിയ ശേഷം ബാക്കിയുള്ള ഭക്ഷണത്തിന്റെ പുകച്ചുവ ഒഴിവാക്കാനുള്ള ചില സിംപിള്‍ ടിപ്‌സ് നേക്കാം

പ്രതീകാത്മക ചിത്രം | AI Generated

കരിഞ്ഞു പിടിച്ച ഭാഗം നീക്കി, കറിയില്‍ അല്‍പം സവാളയും തക്കാളിയും കൂടെ വഴറ്റി ചേര്‍ക്കുക. ഇത് പുകച്ചുവ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

തേങ്ങാപ്പാല്‍ ചേര്‍ത്ത കറിയാണെങ്കില്‍ അതിലേക്ക് കുറച്ചുകൂടി തേങ്ങപ്പാല്‍ ചേര്‍ത്തു കൊടുത്താൽ പുകച്ചുവ കുറയ്ക്കും.

Coconut milk | Pinterest

ബിരിയാണി അല്ലെങ്കില്‍ ഗീ റൈസ് പോലുള്ളവയാണ് കരിഞ്ഞു പിടിച്ചിരിക്കുന്നതെങ്കില്‍, കരിഞ്ഞ ഭാഗം നീക്കിയ ശേഷം മുകള്‍ ഭാഗത്തെ ബിരിയാണിയിലേക്ക് ഒരു കഷണം ബ്രെഡ് അല്ലെങ്കില്‍ രണ്ടായിട്ട് മുറിച്ച ഒരു കഷണം സവാളയോ വച്ച് 10 മിനിറ്റ് അടച്ചുവക്കുക.ഇങ്ങനെ ചെയ്യുമ്പോള്‍ പുകച്ചുവ വലിച്ചെടുക്കാന്‍ ഇവയ്ക്ക് സാധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഇറച്ചിയാണ് അടിയില്‍ പിടിച്ചതെങ്കില്‍ അടിയില്‍ പിടിച്ച ഭാഗം നീക്കിയ ശേഷം ഒരു കഷണം ബട്ടറോ അല്ലെങ്കില്‍ ഒരു മുറി നാരങ്ങനീരോ പിഴിഞ്ഞൊഴിക്കാം. വിളമ്പി കൊടുക്കുമ്പോള്‍ ഗാര്‍ലിക് ഡിപ്പോ അല്ലെങ്കില്‍ സോസോ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

യോഗര്‍ട്ട് അല്ലെങ്കില്‍ ക്രീമോ ചേര്‍ത്തുള്ള കറികളാണ് അടിയില്‍ പിടിച്ചതെങ്കില്‍ ഇതുപോലെ തന്നെ അടിയില്‍ പിടിക്കാത്ത ഭാഗം നീക്കിയ ശേഷം കുറച്ചു കൂടി യോഗര്‍ട്ടും അല്ലെങ്കില്‍ കുറച്ചു കൂടി ക്രീമും ചേർത്താൽ മതി.

Yogurt | Pinterest

മീന്‍ കറിയാണ് കരിഞ്ഞു പിടിച്ചതെങ്കില്‍ തേങ്ങയുടെ ഒന്നാം പാല്‍ കുറച്ച് കട്ടിയില്‍ ചേര്‍ക്കുക. മുളകിട്ട മീന്‍കറിയാണെങ്കില്‍ പുളി വെള്ളം കുറച്ച് കൂടി ചേര്‍ക്കുക അല്ലെങ്കില്‍ രണ്ട് തക്കാളി കഷണം ഇട്ട് 5-7 മിനിറ്റ് അടച്ച് വേവിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file