സമകാലിക മലയാളം ഡെസ്ക്
അയൺ ബോക്സ് ഉപയോഗിക്കുമ്പോൾ അടിഭാഗത്ത് കറ, കരിഞ്ഞ പാടുകൾ, തുണിത്തരങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ പിടിക്കുന്നത് സാധാരണമാണ്.
ഇത് വൃത്തിയാക്കാതെ തുടർന്നാൽ മറ്റ് വസ്ത്രങ്ങളിലും കറ പറ്റാൻ സാധ്യതയുണ്ട്.
വീട്ടിലുള്ള സാധാരണ സാധനങ്ങൾ ഉപയോഗിച്ച് തന്നെ അയൺ ബോക്സ് എളുപ്പത്തിൽ വൃത്തിയാക്കാം. എങ്ങനെ എന്നത് നോക്കാം.
പേപ്പറും ഉപ്പും
ഒരു പേപ്പർ എടുത്ത് അതിനു മുകളിലേക്ക് അൽപം ഉപ്പുപൊടി വിതറാം. അയൺ ബോക്സ് ചൂടാക്കി അതിന് മുകളിൽ തേക്കുക. കറകൾ നീങ്ങി സോൾ പ്ലേറ്റ് വൃത്തിയാക്കുന്നതുവരെ ഇത് തുടരുക. അയൺ ബോക്സിന്റെ ചൂട് മാറുമ്പോൾ ഒരു തുണികൊണ്ട് തുടക്കുക.
ബേക്കിങ് സോഡ
ഒരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡയും ഒരു സ്പൂൺ വെള്ളവും എടുത്ത് പേസ്റ്റ് രൂപത്തിൽ മിശ്രിതം തയ്യാറാക്കുക.ഇത് അയേൺ ബോക്സിന്റെ സോൾ പ്ലേറ്റിൽ തേച്ച് പിടിപ്പിച്ച് 5 മിനിറ്റ് വെയ്ക്കുക.പിന്നീട് തുടച്ച് കളയാവുന്നതാണ്.
ടൂത്ത്പേസ്റ്റ്
ജെൽ രൂപത്തിൽ അല്ലാത്ത സാധാരണ ടൂത്ത് പേസ്റ്റ് എടുത്ത് അയൺ ബോക്സിന്റെ സോൾ പ്ലേറ്റിൽ തേച്ചുപിടിപ്പിക്കു. 3 മിനുറ്റിന് ശേഷം തുടച്ച് കളയുക.
തേപ്പുപെട്ടി വൃത്തിയാക്കുമ്പോൾ പ്ലഗ് ഓൺ അല്ലെന്ന് ഉറപ്പ് വരുത്തുക. ഫിൽറ്റർ ചെയ്‌ത വെള്ളം മാത്രമേ തേപ്പുപെട്ടി വൃത്തിയാക്കാൻ ഉപയോഗിക്കാൻ പാടുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates