പാത്രത്തിലെ ദുർഗന്ധം അകറ്റാം, ഇതാ ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

പെട്ടെന്ന് കേടുവരാതിരിക്കാൻ വേണ്ടി ഭക്ഷണം പാത്രത്തിനുള്ളിൽ അടച്ച് സൂക്ഷിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ പാത്രത്തിൽ നിന്നും ദുർഗന്ധം ഉണ്ടാകുന്നു.

പ്രതീകാത്മക ചിത്രം | AI Generated

പാത്രത്തിലെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ.

പ്രതീകാത്മക ചിത്രം | AI Generated

ബേക്കിംഗ് സോഡ

പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയിട്ട് കുറച്ച് നേരം അങ്ങനെ അടച്ച് വെയ്ക്കുക.എന്നിട്ട് കഴുകുക. ഇത് പാത്രത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ആഗിരണം ചെയ്യുകയും എളുപ്പം വൃത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

സൂര്യപ്രകാശം

പാത്രം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം സൂര്യപ്രകാശം കൊള്ളിക്കണം. ഇത് ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

കാപ്പിപ്പൊടി

കഴുകി വൃത്തിയാക്കിയ പാത്രത്തിലേക്ക് കുറച്ച് കാപ്പിപ്പൊടി വിതറിയിടാം. ശേഷം രാത്രി മുഴുവനും പാത്രം അടച്ച് സൂക്ഷിക്കണം. ഇത് പാത്രത്തിലെ ദുർഗന്ധത്തെ ആഗിരണം ചെയ്യും

പ്രതീകാത്മക ചിത്രം | Pexels

വിനാഗിരി

വിനാഗിരിയും വെള്ളവും പാത്രത്തിൽ ഒഴിച്ച് വെച്ചതിന് ശേഷം രാത്ര മുഴുവുനും അടച്ച് വെയ്ക്കുക.എന്നിട്ട് കഴുകുക. ഇതിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാത്രത്തിലെ കറ എളുപ്പം ഇല്ലാതാക്കാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Freepik

ഭക്ഷണം തണുപ്പിക്കാം

ചൂടോടെ ഭക്ഷണ സാധനങ്ങൾ ഒരിക്കലും പാത്രത്തിൽ സൂക്ഷിക്കരുത്. ഇത് അസഹനീയമായ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ഭക്ഷണം നന്നായി തണുപ്പിച്ചതിന് ശേഷം മാത്രം പാത്രത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

നാരങ്ങ തോട്

പാത്രം നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയതിന് ശേഷം അതിലേക്ക് നാരങ്ങ തോട് ഇട്ടുവെയ്ക്കണം. ഇത് ദുർഗന്ധത്തെ എളുപ്പം ഇല്ലാതാക്കി നല്ല സുഗന്ധം പരത്തുന്നു.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File