ശരിയായ ലിപ് ലൈനർ തിരഞ്ഞെടുക്കാം

സമകാലിക മലയാളം ഡെസ്ക്

ചുണ്ടുകൾക്ക് കൃത്യമായ ഷേപ്പ് നൽകാനും, ലിപ്സ്റ്റിക് പടരാതെ കൂടുതൽ സമയം നിലനിർത്താനും ഒരു നല്ല ലിപ് ലൈനർ വേണം.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ എങ്ങനെയാണ് നല്ലൊരു ലിപ് ലൈനർ സെലക്ട് ചെയ്യുക എന്ന് ഇപ്പോഴും ചിലർക്കെങ്കിലും സംശയം ഉണ്ടാകും.

പ്രതീകാത്മക ചിത്രം | Pinterest

ചുണ്ടുകൾക്ക് ഏറ്റവും അനുയോജ്യമായ ലിപ് ലൈനർ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ.

പ്രതീകാത്മക ചിത്രം | Pinterest

ചുണ്ടുകൾക്ക് കൂടുതൽ വലിപ്പവും വ്യക്തതയും തോന്നിക്കാൻ ലിപ്സ്റ്റിക്കിനേക്കാൾ ഒരു ഷേഡ് കൂടുതൽ ഇരുണ്ട നിറത്തിലുള്ള ലിപ് ലൈനറുകൾ തിരഞ്ഞെടുക്കാം.

പ്രതീകാത്മക ചിത്രം | Pinterest

'ന്യൂഡ്'കളർ ലിപ്സ്റ്റിക്കാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ചുണ്ടുകളുടെ സ്വാഭാവിക നിറത്തിന് അടുത്തുള്ള നിറമുള്ള ലൈനറുകൾ തിരഞ്ഞെടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഫെയർ സ്കിൻ ടൈപ്പുക്കാർ പിങ്ക്, റോസ്, ലൈറ്റ് കോറൽ ഷേഡുകളും മീഡിയം സ്കിനിന് മോവ് , ബെറി, ബ്രൗൺ കലർന്ന പിങ്ക് ഷേഡുകളും ഡാർക്ക് സ്കിനിന് ചോക്ലേറ്റ് ബ്രൗൺ, പ്ലം, ഡീപ് റെഡ് അല്ലെങ്കിൽ വൈൻ ഷേഡുകൾ നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

പെൻസിൽ ലൈനറുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഇവ കൂടുതൽ കൃത്യത നൽകും. ക്രീമി ആയ പെൻസിലുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ചുണ്ടിൽ വരയ്ക്കുമ്പോൾ ഉരസാനും വേദന ഉണ്ടാക്കാനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ ചുണ്ടുകളാണ് നിങ്ങളുടേത് എങ്കിൽ സ്വാഭാവിക ലിപ് ലൈനിന് തൊട്ടു പുറത്തുകൂടി വരയ്ക്കുന്നത് ചുണ്ടുകൾക്ക് കൂടുതൽ വലിപ്പം തോന്നിപ്പിക്കും. ഇതിനായി ലിപ്സ്റ്റിക്കിനേക്കാൾ അല്പം ഇരുണ്ട ലൈനർ ഉപയോഗിക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

വലിയ ചുണ്ടുകൾക്ക് ചുണ്ടുകളുടെ വലിപ്പം അല്പം കുറച്ചു തോന്നിക്കാൻ ലിപ് ലൈനിന് ഉള്ളിലൂടെ വരയ്ക്കുക. ഇതിനായി ലിപ്സ്റ്റിക്കിന്റെ അതേ നിറം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File