പനീറിലെ വ്യാജനെ കണ്ടുപിടിക്കാം

സമകാലിക മലയാളം ഡെസ്ക്

സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തില്‍ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീര്‍

Paneer | Pinterest

പനീറില്‍ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

Paneer | Pinterest

പ്രോട്ടീന്‍ അടങ്ങിയതിനാല്‍ സമീപകാലത്തായി പനീറിന് ആവശ്യക്കാരേറെയാണ്.

Paneer | Pinterest

എന്നാല്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന പനീറില്‍ നല്ലതേത്, വ്യാജനേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണിപ്പോള്‍.

Paneer | Pinterest

പനീറിൽ മായം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ചില എളുപ്പവഴികളുണ്ട്.അവ നോക്കാം.

Paneer | Pinterest

നേരിയ പാൽമണം, മൃദുവായ സ്പോഞ്ച് ഘടന, അമർത്തുമ്പോൾ എളുപ്പത്തിൽ പൊടിയുക എന്നിവയാണ് ശുദ്ധമായ പനീറിന്റെ പ്രധാന സ്വഭാവം. പുളിച്ച മണം, രാസമണം, അസാധാരണ ഗന്ധം, റബ്ബർ പോലുള്ള കടുത്ത ഘടന തുടങ്ങിയവയാണെങ്കിൽ അത് വ്യാജ പനീറാണ്.

Paneer | Pinterest

ഒരു ചെറിയ കഷ്ണം പനീറിൽ ഒരു തുള്ളി അയഡിൻ ലായനി ഒഴിക്കുക. പനീറിൻ്റെ നിറം നീലയോ കറുപ്പോ ആയി മാറുകയാണെങ്കിൽ, അതിൽ അന്നജം ചേർത്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ശുദ്ധമായ പനീർ നിറം മാറുകയില്ല.

Paneer | Pinterest

ഒരു ചെറിയ കഷ്ണം പനീർ എണ്ണ ചേർക്കാതെ ചൂടുള്ള പാനിലിട്ട് ചൂടാക്കുക. ശുദ്ധമായ പനീർ ആണെങ്കില്‍ ചൂടാക്കുമ്പോൾ മൃദുവായി വരികയും, തവിട്ടുനിറം വരികയും ചെയ്യും. അധികമായി വെള്ളം പുറത്തുവിടുകയോ, റബ്ബർ പോലെ ചുരുങ്ങുകയോ, ഒട്ടിപ്പിടിക്കുകയോ ചെയ്താൽ അത് മായം ചേർത്തതാവാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File