മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയുണ്ടോ?; വ്യാജനെ കണ്ടെത്താം

സമകാലിക മലയാളം ഡെസ്ക്

കൂടുതൽ ആളുകളും പാക്കറ്റ് മുളകുപൊടിയാണ് പാചകത്തിന് ഉപയോ​ഗിക്കുന്നത്.

Chilli powder

എന്നാൽ, ഇന്ന് വിപണിയിൽ ലഭിക്കുന്ന മുളകുപൊടികളിൽ വൻതോതിൽ മായം കലരുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ.

Chilli powder

നിങ്ങൾ വാങ്ങുന്ന മുളകുപൊടി ശുദ്ധമാണോ അതോ വ്യാജനാണോ എന്ന് കണ്ടെത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ പൊടികൈകൾ മനസ്സിലാക്കാം.

Chilli powder

ഒരു ഗ്ലാസിൽ മുക്കാൽ ഭാഗം ശുദ്ധമായ വെള്ളമെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി മുകൾഭാഗത്തായി പതുക്കെ ഇട്ട് കൊടുക്കുക. നല്ല മുളകുപൊടി പെട്ടെന്ന് വെള്ളത്തിൽ താഴില്ല.വ്യാജൻ ആണെങ്കിൽ അത് വേഗത്തിൽ ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പോയി കട്ടിയായി അടിഞ്ഞു കൂടും.

Chilli powder

അല്പം മുളകുപൊടി എടുത്ത് നിങ്ങളുടെ കൈവെള്ളയിൽ വച്ച് വിരലുകൾ കൊണ്ട് നന്നായി തിരുമ്മി നോക്കുക. മുളകുപൊടി തിരുമ്മുമ്പോൾ കൈകളിൽ തരിതരിപ്പ് അനുഭവപ്പെടുകയാണെങ്കിൽ അതിൽ ഇഷ്ടികപ്പൊടിയോ മണലോ ചേർത്തിട്ടുണ്ട്.

Chilli powder

കൈവെള്ളയിൽ വച്ച് തിരുമ്മി നോക്കുമ്പോൾ വളരെ മയമുള്ളതായും ഒപ്പം ഒരു സോപ്പ് പൊടിയുടെ വഴുക്കൽ പോലെയുള്ള ഘടനയുമാണ് തോന്നുന്നതെങ്കിൽ അതിൽ സോപ്പ് സ്റ്റോൺ അല്ലെങ്കിൽ ചാൽക്ക് പൗഡർ ചേർത്തിരിക്കാൻ സാധ്യതയുണ്ട്.

Chilli powder

ഒരു പാത്രത്തിലേക്ക് എണ്ണ എടുത്ത് അതിൽ അല്പം മുളകുപൊടി കലർത്തുക. എണ്ണ പെട്ടെന്ന് കടും ചുവപ്പ് നിറമാകുകയാണെങ്കിൽ, കൃത്രിമ നിറം ചേർത്തതാകാം. ശുദ്ധമായ മുളകുപൊടി സമയമെടുത്ത് മാത്രമാണ് നിറം പുറത്തുവിടുന്നത്.

Chilli powder

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ മുളകുപൊടിയിട്ട് നന്നായി ഇളക്കുക. കുറച്ചു സമയത്തിന് ശേഷം മരപ്പൊടി കലർന്ന മുളകുപൊടിയാണെങ്കിൽ, ആ മരത്തിന്റെ തരികൾ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും. ശുദ്ധമായ മുളകുപൊടി ഇങ്ങനെ പൊങ്ങിക്കിടക്കില്ല.

Chilli powder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File