ചമ്മന്തിപ്പൊടി കേടാവാതെ സൂക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

മിക്ക വീടുകളിലും എപ്പോഴുമുണ്ടാവുന്നതാണ് ചമ്മന്തിപ്പൊടി.

Chammanthi podi | Pinterest

ചോറിനൊപ്പവും ഇഡ്ഡലി, ദോശ തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാമെന്ന് കരുതി നമ്മൾ ഒത്തിരി അളവിൽ ഇവ വാങ്ങിക്കുകയോ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കുകയോ ചെയ്യും.

Chammanthi podi | Pinterest

എന്നാൽ ശരിയായ രീതിയിൽ ഇവ ഉപയോ​ഗിച്ചില്ലെങ്കിൽ പെട്ടന്ന് കേടുവന്ന് പോകുകയും ചെയ്യും.

Chammanthi podi | Pinterest

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചമ്മന്തിപ്പൊടി നമുക്ക് കുറേ കാലം കേടുവരാതെ സൂക്ഷിക്കാം.

Chammanthi podi | Pinterest

ചമ്മന്തിപ്പൊടി എപ്പോഴും വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കണം. എത്ര കാലം വേണമെങ്കിലും കേടാവാതിരിക്കും.

Chammanthi podi | Pinterest

കുപ്പിയിൽനിന്ന് ചമ്മന്തിപ്പൊടി എടുക്കുമ്പോൾ, സ്പൂണിൽ അല്പം പോലും ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തണം.

Chammanthi podi | Pinterest

മുളകുപൊടിയും മല്ലിപ്പൊടിയും വറുത്തെടുക്കുമ്പോൾ, കരിയാതെ സൂക്ഷിക്കണം. കരിഞ്ഞുപോയാൽ അതിന്റെ രുചി നഷ്ടപ്പെടും.

പ്രതീകാത്മക ചിത്രം | AI Generated

തേങ്ങ നന്നായി വറുത്തെടുക്കാൻ ശ്രദ്ധിക്കണം. എങ്കിലേ രുചികരമായ പൊടി ലഭിക്കൂ. തേങ്ങയിലെ എല്ലാ ഈർപ്പവും പോവാനും ഇങ്ങനെ വറുത്തെടുക്കുന്നത് സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

പൊടി മുഴുവൻ ഒരു ജാറിൽ സൂക്ഷിക്കുന്നതിനുപകരം, രണ്ടോ മൂന്നോ ജാറുകളിലാക്കി ഫ്രിഡ്ജിൽ വെക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File