സമകാലിക മലയാളം ഡെസ്ക്
ചോറിനൊപ്പവും ഇഡ്ഡലി, ദോശ തുടങ്ങിയ പലഹാരങ്ങൾക്കൊപ്പവും കഴിക്കാൻ ബെസ്റ്റാണ് ചമ്മന്തിപ്പൊടി.
സൂക്ഷിച്ച് എടുത്തുവെച്ചില്ലെങ്കിൽ വളരെപെട്ടന്ന് കേടായിപ്പോകുന്നതാണ് ഇത്.
ചമ്മന്തിപ്പൊടി ശരിയായ രീതിയിലെങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം
വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റാം. എത്ര കാലം വേണമെങ്കിലും കേടാവാതിരിക്കും.
Chammanthi podiChammanthi podi
കുപ്പിയിൽനിന്ന് ചമ്മന്തിപ്പൊടി എടുക്കുമ്പോൾ, സ്പൂണിൽ അല്പം പോലും ഈർപ്പമില്ലെന്ന് ഉറപ്പുവരുത്തണം.
മുളകുപൊടിയും മല്ലിപ്പൊടിയും വറുത്തെടുക്കുമ്പോൾ, കരിയാതെ സൂക്ഷിക്കണം. കരിഞ്ഞുപോയാൽ അതിന്റെ രുചി നഷ്ടപ്പെടും.
തേങ്ങ നന്നായി വറുത്തെടുക്കാൻ ശ്രദ്ധിക്കണം. എങ്കിലേ രുചികരമായ പൊടി ലഭിക്കൂ. തേങ്ങയിലെ എല്ലാ ഈർപ്പം പോവാനും ഇങ്ങനെ വറുത്തെടുക്കുന്നത് സഹായിക്കും.
വറുത്തശേഷം പൂർണമായും തണുത്തശേഷമേ മിക്‌സിയിലിട്ട് പൊടിക്കാവൂ.
ചമ്മന്തിപ്പൊടി തയ്യാറാക്കിയശേഷം ഗ്ലാസ് ജാറുകളിലിട്ട് സൂക്ഷിക്കുന്നതാണ് നല്ലത്.
പൊടി മുഴുവൻ ഒരു ജാറിൽ സൂക്ഷിക്കുന്നതിനുപകരം, രണ്ടോ മൂന്നോ ജാറുകളിലാക്കി ഫ്രിഡ്ജിൽ വെക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates