ഫ്രീസറിൽ ഓരോ തരം മീനും സൂക്ഷിക്കേണ്ടത് ഓരോ രീതിയിൽ, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

സമകാലിക മലയാളം ഡെസ്ക്

തിരിക്കുപിടിച്ച ജീവിതത്തില്‍ ഫ്രിഡ്ജ് പലപ്പോഴും ഒരു അനുഗ്രഹമാണ്. നാലുദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ചുണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് പലരും. മീനിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

ഒരാഴ്ചത്തേക്കുള്ള മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരും ചുരുക്കമല്ല. എന്നാല്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍ ഓരോ മീനിനും വ്യത്യസ്തമായ കാലയളവുണ്ട്. മീന്‍ എങ്ങനെ ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനെക്കുറിച്ച് നോക്കാം.

മത്തി

മത്തി, തിലാപ്പിയ, എന്നിങ്ങനെയുള്ള മീനുകള്‍ക്ക് ആറ് മുതല്‍ എട്ട് മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ കഴിയും.

അയല

സാല്‍മണ്‍, അയല, ട്രൗട്ട് എന്നിങ്ങനെയുള്ള കൊഴുപ്പ് കൂടിയ മീനുകളാണെങ്കില്‍ രണ്ട് മുതല്‍ മൂന്ന് മാസങ്ങള്‍ വരെ മാത്രമേ ഫ്രീസറില്‍ സൂക്ഷിക്കാവൂ.

എന്നാല്‍ മൂന്നോ നാലോ ദിവസത്തേക്ക് മാത്രം മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഒന്നു രണ്ടാഴ്ചത്തേക്കുള്ള മീൻ ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഫുഡ്‌ ഇൻഫെക്ഷൻ ഉണ്ടാവാൻ കാരണമായേക്കാം.

ഏത് മത്സ്യം സൂക്ഷിക്കുമ്പോഴും ഫ്രീസറിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണെന്ന് ഉറപ്പാക്കണം.

ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മീൻ ഐസ് കട്ടകൾ നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ അല്ലെങ്കിൽ അല്പം വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

നാരങ്ങാനീര്

മീൻ നാരങ്ങാനീരിലോ ഉപ്പ് വെള്ളത്തിലോ മുക്കിവച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതാണ്. മഞ്ഞൾപൊടിയും ഉപ്പും മുളകുപൊടിയും പുരട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മീനിന്റെ പുതുമ നില നിർത്താനും സാധിക്കും.

നാരങ്ങ