മീൻ ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കണം?

സമകാലിക മലയാളം ഡെസ്ക്

മാൻ വാങ്ങി കൊണ്ടുവന്നാൽ അത് ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കണം എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന ചോദ്യമാണ്.

How to store fish in the fridge

മീൻ മുറിച്ചു കഷണങ്ങളാക്കി വെക്കുന്നതാണോ, അതോ മുഴുവനോടെ വെക്കുന്നതാണോ നല്ലതെന്ന് പല വീട്ടമ്മമാർക്കും സംശയമുണ്ടായേക്കാം.

How to store fish in the fridge

മീൻ ഒട്ടും കേടുകൂടാതെയും അതിൻ്റെ ഗുണമേന്മ നഷ്ടപ്പെടാതെയും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

How to store fish in the fridge

യഥാർത്ഥത്തിൽ മീൻ നന്നായി കഴുകി വൃത്തിയാക്കി, കഷണങ്ങളായി മുറിച്ച് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ഇത് ചെയ്യേണ്ട ചില രീതികളുണ്ട്.

How to store fish in the fridge

മീനിന്റെ ഉള്ളിലുള്ള അവശിഷ്ടങ്ങളും ചെതുമ്പലും കളയാതെ മുഴുവനോടെ ഫ്രിഡ്ജിൽ വെച്ചാൽ അത് പെട്ടെന്ന് ചീത്തയാകാനും ദുർഗന്ധം വരാനും കാരണമാകും.

How to store fish in the fridge

പാചകം ചെയ്യാൻ ആവശ്യമായ അളവിൽ മാത്രം കഷണങ്ങളാക്കി മാറ്റിവെച്ചാൽ, ആവശ്യമുള്ളപ്പോൾ അവ എടുത്ത് ഉപയോഗിക്കാം.

How to store fish in the fridge

മീനുകൾ മുഴുവനോടെ വെക്കുമ്പോൾ അതിൻ്റെ ഉൾഭാഗങ്ങളിലേക്ക് തണുപ്പ് പെട്ടെന്ന് എത്തില്ല. എന്നാൽ കഷണങ്ങളാക്കി വെക്കുമ്പോൾ എല്ലാ ഭാഗത്തും ഒരേപോലെ തണുപ്പ് എത്തുകയും ബാക്ടീരിയയുടെ വളർച്ച തടയുകയും ചെയ്യും.

How to store fish in the fridge

വൃത്തിയാക്കിയ മീൻ നല്ല തണുത്ത വെള്ളത്തിൽ കഴുകി, ശേഷം അതിലെ വെള്ളം പൂർണ്ണമായും ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കളയുക. മീനിൽ വെള്ളം ഉണ്ടാകുന്നത് ഐസ് കട്ടപിടിക്കാനും രുചി മാറാനും കാരണമാകും.

How to store fish in the fridge

മീൻ കഷണങ്ങളിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വെക്കുന്നത് ഒരു പ്രിസർവേറ്റീവ് ആയി പ്രവർത്തിക്കും. ഇത് ബാക്ടീരിയകളെ ഒരു പരിധി വരെ തടയും.

How to store fish in the fridge

പാചകം ചെയ്യാൻ ഉദ്ദേശിക്കുന്ന അളവനുസരിച്ച് മീൻ കഷണങ്ങൾ വെവ്വേറെ പാത്രങ്ങളിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക.

How to store fish in the fridge

ഫ്രീസറിൽ ഇരിക്കുന്ന മീൻ പുറത്തെടുത്ത് തണുപ്പ് മാറിയ ശേഷം അതിൽ നിന്നും പകുതി മാത്രം എടുത്ത് ബാക്കി പകുതി വീണ്ടും ഫ്രീസറിലേക്ക് വെക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് അത്ര നല്ല ശീലമല്ല.

How to store fish in the fridge

തണുപ്പ് മാറുമ്പോൾ തന്നെ അതിൽ ബാക്ടീരിയകൾ വളരാൻ തുടങ്ങും. അതിനാൽ ഒരു തവണ പുറത്തെടുത്ത മീൻ മുഴുവനായി ഉപയോഗിക്കുക.

How to store fish in the fridge

ഒരിക്കലും മീൻ പാത്രം തുറന്ന് വയ്ക്കരുത്. മീൻ പാത്രങ്ങൾ തുറന്നു വെച്ചാൽ ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് ഇതിന്റെ ചുവയും മണവും പടരും.

How to store fish in the fridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File