ഓട്സ് ഒരു വർഷം വരെ സൂക്ഷിക്കാം, പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

പുതുതലമുറയിലെ ഫിറ്റ്‌നസ് ഫ്രീക്കുകളുടെ പ്രധാന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഓട്‌സ്. ഓട്സ് വാങ്ങി ഒരാഴ്ചക്കുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ അവ ഈര്‍പ്പം തട്ടി മോശമാകും.

Oats | Pinterest

എന്നാല്‍ ഇനി ആ ടെൻഷൻ വേണ്ട, ഒരു വര്‍ഷം വരെ ഓട്സ് ഫ്രഷ് ആയി സൂക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്.

Oats | Pinterest

എയര്‍ടൈറ്റ് പാത്രങ്ങള്‍

ഓട്‌സ് ഫ്രഷ് ആയി സംരക്ഷിക്കാന്‍ എപ്പോഴും എയര്‍ടൈറ്റായ ഗ്ലാസ് അല്ലെങ്കില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. ഇത് ഓട്സ് പെട്ടെന്ന് ഈര്‍പ്പം തട്ടി പൂപ്പല്‍ പിടിക്കുന്നത് കുറയ്ക്കും.

Oats | Pinterest

ഫ്രിഡ്ജില്‍ സൂക്ഷിക്കാം

ചൂടു കൂടിയതും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതുമായ മുറിയില്‍ ഓട്‌സ് സൂക്ഷിക്കുന്നത് അവ പെട്ടെന്ന് മോശമാകാന്‍ കാരണമാകും. ഓട്‌സ് എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

Oats | Pinterest

ഫ്രീസ് ചെയ്യാം

ഘടനയിലോ രുചിയിലോ മാറ്റം വരാതെ ഫ്രീസ് ചെയ്യുന്നത് ഒരു വര്‍ഷം വരെ ഓട്സ് കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഫ്രീസ് ചെയ്യുന്നതിന് മുന്‍പ് ഓട്സ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് അല്ലെങ്കില്‍ പാക്കറ്റില്‍ നിന്ന് പരമാവധി വായു നീക്കം ചെയ്തുവെന്ന് ഉറപ്പിക്കണം.

Oats | Pinterest

ഓക്‌സിജന്‍ അബ്‌സോര്‍ബേഴ്‌സ്

ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമാണെങ്കില്‍ ഓക്‌സിജന്‍ അബ്‌സോബേഴ്‌സ് ഉപയോഗിച്ച് ഓട്‌സ് സൂക്ഷിക്കാം. ഇവ ഓട്‌സ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ ഇട്ടു വെച്ചാല്‍ അവ നീണ്ട കാലം വരെ സംരക്ഷിക്കാം.

Oats | Pinterest

എന്താണ് ഓക്‌സിജന്‍ അബ്‌സോബേഴ്‌സ്?

ഭക്ഷണസാധനങ്ങള്‍ നീണ്ട കാലം സൂക്ഷിക്കാനാണ് ഓക്‌സിജന്‍ അബ്‌സോബേഴ്‌സ് ഉപയോഗിക്കുന്നത്. ഇവ പാത്രത്തിനുള്ളിലെ ഓക്‌സിജന്‍ നീക്കി ഭക്ഷണ സാധനങ്ങള്‍ മോശമാകാതെ സൂക്ഷിക്കുന്നു.

Oxygen Absorber | Pinterest
samakalika malayalam