പച്ചക്കറികൾ എങ്ങനെ കേടുവരാതെ സൂക്ഷിക്കാം

SREELAKSHMI P M

പച്ചക്കറികള്‍ പോഷകത്തിന്റെ കലവറ തന്നെയാണ്.

പ്രതീകാത്മക ചിത്രം | Pexels

എങ്ങനെ പച്ചക്കറികള്‍ പാചകം ചെയ്യുന്നത് വരെ കേടാകാതെ പുതുമയോടെ സൂക്ഷിക്കും എന്ന കൺഫ്യൂഷനാണ് മിക്കവർക്കും.

പ്രതീകാത്മക ചിത്രം | Pexels

ഓരോ ആഴ്ചയും വാങ്ങുന്ന പച്ചക്കറികള്‍ അങ്ങനെ തന്നെ ഫ്രിഡ്ജില്‍ എടുത്തു വയ്ക്കാം എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

സവാള

സവാളയും വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ സാധാരണ മുറിയുടെ ഊഷ്മാവില്‍ വയ്ക്കുന്നതാണ് നല്ലത്. സവാളയും വെളുത്തുള്ളിയും അടുത്ത് വയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാല്‍ സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ചു വയ്ക്കരുത്.

പ്രതീകാത്മക ചിത്രം | Pexels

തക്കാളി

പച്ച തക്കാളി ഫ്രിഡ്ജിനു പുറത്തും പഴുത്ത തക്കാളി ഫ്രിഡ്ജിലും സൂക്ഷിക്കേണ്ടതാണ്. തക്കാളിയുടെ തണ്ടിന്റെ ഭാഗം ഞെരിഞ്ഞമരാതെ വേണം വയ്ക്കാന്‍.

പ്രതീകാത്മക ചിത്രം | Pexels

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് ഒരു ഇരുണ്ട, തണുത്ത മൂലയില്‍ വയ്ക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pexels

ചീര, പാലക് 

ഇലക്കറികള്‍ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാല്‍ ചിലപ്പോള്‍ കുറച്ചു ദിവസങ്ങള്‍ സൂക്ഷിക്കേണ്ടി വരികയാണെങ്കില്‍ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pexels

വെളുത്തുള്ളി

വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ വേണം വെളുത്തുള്ളി സൂക്ഷിക്കാന്‍. ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് മാത്രം വെളുത്തുള്ളി ഞെട്ടി പൊട്ടിച്ച് തൊലി കളഞ്ഞെടുക്കുക.

പ്രതീകാത്മക ചിത്രം | Pexels

കറിവേപ്പില

ഈര്‍പ്പം തീരെയില്ലാത്ത രീതിയില്‍ തണ്ടില്‍ നിന്ന് കറിവേപ്പില ഇലകള്‍ ശ്രദ്ധയോടെ എടുത്തതിനു ശേഷം വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കുക. ആഴ്ചകളോളം ഇങ്ങനെ കറിവേപ്പില കേടാകാതെ സൂക്ഷിക്കാം. 

പ്രതീകാത്മക ചിത്രം | Pinterest

പച്ചമുളക്

തണ്ടു കളഞ്ഞതിനു ശേഷം പച്ചമുളക് ഒരു പേപ്പര്‍ ടവ്വലിലോ അല്ലെങ്കില്‍ പത്രക്കടലാസിലോ പൊതിഞ്ഞതിനു ശേഷം ഒരു സിപ്പ് ലോക്ക് കവറിൽ ആക്കി സൂക്ഷിക്കുക. നാലാഴ്ച വരെ കേടു കൂടാതെ ഇങ്ങനെ സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pexels

മല്ലിയില, പുതിനയില

മല്ലിയില, പുതിനയില എന്നിവ കഴുകിയതിന് ശേഷം ഈര്‍പ്പം കളഞ്ഞ് കേടില്ലാത്ത എല്ലാ ഇലകളും ഒരു എയര്‍ ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കുക. 

പ്രതീകാത്മക ചിത്രം | Pexels

ഇഞ്ചി

ഇഞ്ചിയിലെ മണ്ണും മറ്റു അഴുക്കുകളും കളഞ്ഞതിനു ശേഷം ഇഞ്ചി ഒരു സിപ്പ് ലോക്ക് കവറിൽ എടുത്ത് വെയ്ക്കുക.

പ്രതീകാത്മക ചിത്രം | pexels

കാബേജ്

നനവില്ലാത്ത കാബേജ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ആഴ്ചകളോളം കേടാകില്ല. 

പ്രതീകാത്മക ചിത്രം | Pexels

കാരറ്റ്

സാധാരണ രീതിയില്‍ ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കുകയാണെങ്കില്‍ കാരറ്റ് കേടുകൂടാതെ ഒരാഴ്ച വരെയിരിക്കും.കൂടുതല്‍ ദിവസം സൂക്ഷിക്കണമെങ്കില്‍ കാരറ്റ് ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് കാരറ്റിന്റെ മുകള്‍ ഭാഗത്തുള്ള പച്ച ഭാഗം വെട്ടിക്കളഞ്ഞിട്ടു സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | Pexels

കാപ്സിക്കം

മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നീ കാപ്‌സിക്കത്തേക്കാള്‍ പച്ച കാപ്‌സിക്കം ഏറെ നാള്‍ കേടുവരാതെയിരിക്കാറുണ്ട്. ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ശരാശരി 14 ദിവസം വരെ കേടുകൂടാതെ ഇരിക്കാറുണ്ട്. 

പ്രതീകാത്മക ചിത്രം | Pexels

കിഴങ്ങുവര്‍ഗങ്ങള്‍

ചേമ്പ്, കാച്ചില്‍, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ ഏറെ നാള്‍ ഉപയോഗിക്കാതെ വച്ചിരുന്നാല്‍ ഉണങ്ങിപ്പോകും. പാചകം ചെയ്യാന്‍ ഉദ്ദേശിക്കുന്നതിന് കുറച്ചു മണിക്കുറുകള്‍ മുന്‍പ് ഇവ തണുത്ത വെള്ളത്തില്‍ ഇട്ടതിനു ശേഷം ഉപയോഗിക്കുകയാണെങ്കില്‍ ഫ്രഷായി കിട്ടും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | File