പച്ചക്കറികൾ കേടുകൂടാതെ ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം?

സമകാലിക മലയാളം ഡെസ്ക്

പച്ചക്കറികൾ ഒരുമിച്ച് വാങ്ങി സൂക്ഷിക്കുമ്പോൾ പെട്ടെന്ന് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Vegetables | Pexels

എത്രയൊക്കെ വൃത്തിയാക്കി ഫ്രിഡ്ജിൽ വെച്ചാലും അടുത്ത ദിവസം എടുക്കുമ്പോൾ കേടായിപ്പോകും.

Vegetables | Pexels

പച്ചക്കറികൾ എത്ര ദിവസം വേണമെങ്കിലും കേടുവരാതെ ഇരിക്കും, ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.

Vegetables | Pexels

മല്ലി ഇല

മല്ലിയില, തണ്ട് മുറിച്ച് പഴുപ്പുള്ള ഇലകൾ നീക്കി, ഒരു ബോക്സിൽ കിച്ചൻ ടിഷ്യുവിന് മുകളിൽ വെച്ച്, മുകളിലും ടിഷ്യുവിട്ട് മൂടുക. ബോക്സ് അടച്ചു ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ സൂക്ഷിക്കാം. ഇതുപോലെ കറിവേപ്പിലയും പുതിനയും സൂക്ഷിക്കാം.

coriander leaves | Pexels

തക്കാളി

കുറച്ച് വെള്ളമെടുത്ത് അതിൽ മഞ്ഞപ്പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് തക്കാളി ഇതിലേക്ക് ഇടണം. 10 മിനിട്ടോളം അങ്ങനെ വെക്കണം. ശേഷം കഴുകി തുടച്ച് അടി ഭാഗം താഴെ വരുന്ന രീതിയിൽ പൊതിഞ്ഞ് ബോക്സിലാക്കി ഫ്രിഡ്ജിന്റെ അടിത്തട്ടിൽ സൂക്ഷിക്കാവുന്നതാണ്.

Tomatto | Pexels

മുരിങ്ങ

മുരിങ്ങ കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം പേപ്പർ കൊണ്ട് പൊതിഞ്ഞ് ഒരു ബോക്സിൽ സൂക്ഷിച്ചു ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാം.

Drum stick | Pexels

പച്ചമുളക്

പച്ചമുളക് കഴുകി വൃത്തിയാക്കിയതിന് ശേഷം തുടച്ച് ഞെട്ടുകൾ മാറ്റിയതിന് ശേഷം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ബോക്സിലാക്കിവെക്കാം.

Green Chilies | Pexels

ബീൻസ്

ബീൻസ് പലരീതിയിലും മുറിച്ച് സൂക്ഷിക്കാവുന്നതാണ്. ബീൻസിന്റെ രണ്ടു വശവും മുറിച്ച് കളഞ്ഞതിന് ശേഷം കഴുകി ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം കിച്ചൻ ടിഷ്യൂ ഉപയോഗിച്ച് പൊതിഞ്ഞ് ഒരു ബോക്സിലാക്കി ഫ്രിഡ്ജിന്റെ അടിത്തട്ടിൽ സൂക്ഷിക്കാവുന്നതാണ്.

Beans | Pexels

മത്തൻ

മത്തന്റെ ഇരുവശങ്ങളും അല്ലിയുള്ള നടുഭാഗവും ആദ്യം മുറിച്ചുമാറ്റണം. ഇതിരുന്നാൽ ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. ഇതിന് ശേഷം ഓരോ വലിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ശേഷം ടിഷ്യൂവിൽ പൊതിഞ്ഞു ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ സൂക്ഷിക്കാവുന്നതാണ്.

pumpkins | Pexels

ഏത്തക്ക

ഏത്തക്ക പേപ്പർ ഉപയോഗിച്ച് നന്നായി പൊതിയണം. ശേഷം ഒരു ബോക്സിനുള്ളിലാക്കി എളുപ്പത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Plantain | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | File