സമകാലിക മലയാളം ഡെസ്ക്
മിക്ക വീടുകളിലും ഫ്രിഡ്ജില്‍ മുട്ടകള്‍ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നത് പതിവാണ്.
പ്രോട്ടീനിന്‍റെയും അവശ്യപോഷകങ്ങളുടെയും കലവറയാണ് മുട്ട.
നമ്മള്‍ കടയില്‍ നിന്നും വാങ്ങിക്കുന്ന മുട്ട പഴകിയതല്ല എന്ന് എങ്ങനെ ഉറപ്പുവരുത്താനാവും?
ചില കാര്യങ്ങൾ ശ്രദ്ധിച്ചിാൽ ചീത്തതോ പഴകിയതോ ആയ മുട്ടകൾ കണ്ടെത്താൻ കഴിയും.
എക്സ്പെയറി ഡേറ്റ് നോക്കി മുട്ടകൾ വാങ്ങുക എന്നാതാണ് പ്രധാനമായും നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്.
മുട്ടയുടെ പുറംതോടിൽ വെളുത്ത പൊടി പോലുള്ള പാളിയോ പൂപ്പലോ കണ്ടാൽ, മുട്ട കേടായി എന്ന് മനസ്സിലാക്കുക.
മുട്ടത്തോട് തൊടുമ്പോൾ ഒട്ടിപ്പിടിക്കുന്നതോ നനഞ്ഞതോ ആയി തോന്നിയാൽ അത് കേടായതിന്‍റെ ലക്ഷണമാണ്. അത്തരമൊരു മുട്ട കഴിക്കുന്നത് ഒഴിവാക്കുക.
ചെറിയ രീതിയിൽ ഉള്ള പൊട്ടലുകൾ ഉണ്ടെങ്കിൽ ബാക്ടീരിയകൾ അകത്തു കടക്കാൻ സാധ്യതയുണ്ട്. അത്തരം മുട്ടകൾ ഉടനടി ഉപേക്ഷിക്കുക.
ഒരു പാത്രത്തിൽ തണുത്ത വെള്ളം നിറച്ച് അതിൽ ഒരു മുട്ട ഇടുക. മുട്ട അടിയിലേക്ക് താഴുകയാണെങ്കിൽ അത് പുതിയതാണ്. മുട്ട പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് പഴയതോ കേടായതോ ആണ്.
മുട്ട പൊട്ടിക്കുമ്പോൾ തന്നെ ചീഞ്ഞ ഗന്ധം വന്നാൽ അത് കേടായതാണ്. ഉടൻ തന്നെ അത് ഉപേക്ഷിക്കുക.
മുട്ടയുടെ വെള്ള പിങ്ക്, പച്ച അല്ലെങ്കിൽ ചാരനിറത്തിൽ കാണപ്പെടുന്നുവെങ്കിൽ, അല്ലെങ്കിൽ മഞ്ഞക്കരു വളരെ വിളറിയതോ ആയി കാണപ്പെടുന്നുവെങ്കിൽ, അത് ഭക്ഷ്യയോഗ്യമല്ല.
പുതിയ മുട്ടയുടെ വെള്ള അല്പം കട്ടിയുള്ളതാണ്. പൊട്ടിക്കുമ്പോൾ തന്നെ അവ വെള്ളത്തിന്‍റെ രൂപത്തിൽ നേർത്തതായി മാറുകയാണെങ്കിൽ, അത് പഴയ മുട്ടയാണ്.
ഒരു പുതിയ മുട്ടയുടെ മഞ്ഞക്കരു വൃത്താകൃതിയിലുള്ളതും ഉറച്ചതുമാണ്. അത് പരന്നതോ വിളറിയതോ ആണെങ്കിൽ പഴകിയതാണെന്ന് അർത്ഥം.
മുട്ടകൾ തിരഞ്ഞെടുക്കുമ്പോൾ ചെറിയൊരു അശ്രദ്ധ പോലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അതിനാൽ, മുട്ടകൾ എപ്പോഴും റഫ്രിജറേറ്ററിലും അടച്ച പാത്രത്തിലുമാണ് സൂക്ഷിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates