സമകാലിക മലയാളം ഡെസ്ക്
ഇറച്ചി വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും.
ചില സമയങ്ങളിൽ നമ്മൾ ഇറച്ചി കേടുവന്നത് തിരിച്ചറിയാതെ പാകം ചെയ്യാറുമുണ്ട്.
ഫ്രിഡ്ജിലെ ഇറച്ചി കേടുവന്നതാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
മണം
പാചകം തുടങ്ങുന്നതിന് മുൻപ് എപ്പോഴും ഇറച്ചി ഒന്ന് മണത്തുനോക്കുന്നത് നല്ലതാണ്. കേടായ ഇറച്ചിക്ക് സാധാരണയായി രൂക്ഷമായ, ഒരുതരം ചീഞ്ഞ മണം അല്ലെങ്കിൽ പുളിച്ച മണം ഉണ്ടാകും.
നിറം
ഇറച്ചി കുറച്ചുനേരം വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ചെറിയ രീതിയിൽ നിറംമാറ്റം സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ, അതിൻ്റെ നിറം എല്ലാ ഭാഗത്തും ഒരുപോലെയാണോ എന്ന് ശ്രദ്ധിക്കണം. ചാരനിറം കലർന്നതുപോലെയോ, മങ്ങിയ നിറമോ, അവിടവിടെയായി നിറവ്യത്യാസമോ, പാടുകളോ കാണുകയാണെങ്കിൽ അത് ഇറച്ചിയിൽ ബാക്ടീരിയ വളരുന്നതിൻ്റെ സൂചനകളാകാം.
തൊട്ടുനോക്കുക
എപ്പോഴും ഇറച്ചിയുടെ പുറത്ത് വിരലുകൊണ്ട് ഒന്ന് തൊട്ടുനോക്കുക. നല്ല ഇറച്ചിയാണെങ്കിൽ ഉറപ്പുള്ളതും എന്നാൽ കുറച്ച് ഈർപ്പമുള്ളതുമായി അനുഭവപ്പെടും. എന്നാൽ, അത് ഒട്ടുന്നതുപോലെയോ വഴുവഴുപ്പുള്ളതായോ തോന്നുകയാണെങ്കിൽ, ഹാനികരമായ ബാക്ടീരിയകൾ അതിൽ വളരാൻ തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.
കാലാവധി തീരുന്ന തീയതി
പാക്ക് ചെയ്ത ഇറച്ചി വാങ്ങുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഐസ് കളയുന്നതിനും പാചകം ചെയ്യുന്നതിനും മുൻപ് കവറിന് പുറത്തുള്ള കാലാവധി തീരുന്ന തീയതി എപ്പോഴും പരിശോധിക്കുക.
ഒരു കാര്യം എപ്പോഴും ഓർക്കുക, ഇറച്ചി നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അത് ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates