എപ്പോഴും ഓര്‍മ്മക്കുറവും അശ്രദ്ധയും ആണോ? 'ബ്രെയിന്‍ ഫോഗ്' എങ്ങനെ മനസിലാക്കാം?

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 മഹാമാരിയുടെ വരവോടുകൂടിയായിരിക്കും മിക്കവരും 'ബ്രെയിന്‍ ഫോഗ്' എന്ന വാക്ക് തന്നെ കേള്‍ക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

പേരില്‍ സൂചനയുള്ളത് പോലെ തന്നെ 'ബ്രെയിന്‍' അഥവാ തലച്ചോറിനെ ബാധിക്കുന്നൊരു പ്രശ്‌നമാണിത്.

പ്രതീകാത്മക ചിത്രം | Pexels

ഒരു രോഗമെന്ന് ഇതിനെ വിളിക്കുക സാധ്യമല്ല. പല പ്രശ്‌നങ്ങള്‍ കൂടിച്ചേരുന്നൊരു അവസ്ഥയെന്ന് വിശേഷിപ്പിക്കാം.

പ്രതീകാത്മക ചിത്രം | Pexels

ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ കൃത്യമായി മനസിലാവാതിരിക്കുക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക തുടങ്ങി പല പ്രശ്‌നങ്ങളും 'ബ്രെയിന്‍ ഫോഗി'ന്റെ ഭാഗമായി ഉണ്ടാകാം.

പ്രതീകാത്മക ചിത്രം | Pinterest

കോവിഡ് മൂലം മാത്രമല്ല, സ്‌ട്രെസ്, ഉത്കണ്ഠ, വിഷാദം തുടങ്ങി 'ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം', 'ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍', 'ന്യൂറോസൈക്യാട്രിക് ഡിസോര്‍ഡറുകള്‍' തുടങ്ങി പല അവസ്ഥകളുടെയും ഭാഗമായും ബ്രെയിന്‍ ഫേഗ് പിടിപെടാം.

പ്രതീകാത്മക ചിത്രം | Pinterest

ബ്രെയിന്‍ ഫോഗിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില പ്രധാന ലക്ഷണങ്ങൾ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം.എത്ര പരിശ്രമിക്കുമ്പോഴും ചിന്തകള്‍ നാലുപാട് ചിതറി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന സാഹചര്യം.

പ്രതീകാത്മക ചിത്രം | Pinterest

ചിന്താശക്തി കാര്യമായി കുറയുന്നതും ബ്രെയിന്‍ ഫോഗിന്റെ ലക്ഷണമാകാം. ഇതിനോടൊപ്പം ദേഷ്യം, അസ്വസ്ഥത, നിരാശയെല്ലാം അനുഭവപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

ബ്രെയിന്‍ ഫോഗ് ഉള്ളവര്‍ക്ക് സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതിരിക്കുക, തപ്പലുണ്ടാവുക, മനസിലുണ്ടെങ്കിലും പറയാന്‍ സാധിക്കാതിരിക്കുക എന്നീ പ്രശ്‌നങ്ങളെല്ലാം ബ്രെയിന്‍ ഫോഗിന്റെ ഭാഗമായി വരാം.

പ്രതീകാത്മക ചിത്രം | Pexels

ചില സന്ദര്‍ഭങ്ങളില്‍ കുറഞ്ഞ കാലത്തേക്ക് ഓര്‍മ്മകള്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥ വരെ ബ്രെയിന്‍ ഫോഗുള്ളവരിലുണ്ടാകാം.

പ്രതീകാത്മക ചിത്രം | Pinterest

ഒരേസമയം പല കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് മനുഷ്യനുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് ചെയ്യാന്‍ കഴിയാതിരിക്കാം. അതായത്, കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്തത് മൂലം തന്നെ ഒരേസമയം പലതും ചെയ്യുകയെന്നത് അസാധ്യമായി വരാം. ചെയ്താല്‍ തന്നെ പിഴവുകളോ അപകടങ്ങളോ തുടര്‍ച്ചയായി സംഭവിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File