ഉറക്കം ശരിയാക്കാന്‍ ചില 'തലയിണ മന്ത്രങ്ങള്‍'

സമകാലിക മലയാളം ഡെസ്ക്

ഇരുന്നുറങ്ങിയാലും കിടന്നുറങ്ങിയാലും ഒരു തലയിണയുടെ സപ്പോർട്ട് ഉള്ളത് നല്ലതാണ്. നല്ല ഉറക്കം കിട്ടാന്‍ തലയിണ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

നിവർന്നു കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ തല മുന്നിലേക്ക് കൂടുതൽ ഉയർന്നിരിക്കാതിരിക്കാൻ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുന്നതാണ് നല്ലത്.

ഒരു വശം ചരിഞ്ഞ് കിടക്കുകയാണെങ്കില്‍ കിടക്കുന്ന ആളുടെ താഴെ ഭാഗത്തുവരുന്ന ചെവിക്കും ആ തോളിനുമിടയിലെ അകലം നികത്തുന്ന കട്ടിയില്‍ വേണം തലയിണ ഉണ്ടാകേണ്ടത്.

കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ തലയിണ ഉപയോഗിക്കണമെന്നില്ല. പക്ഷേ നടുവേദന വരാതിരിക്കാൻ വയറിനു കീഴെ കനം കുറഞ്ഞ തലയിണ വെക്കുന്നത് നല്ലതാണ്.

കൂർക്കം വലി കുറയ്ക്കാൻ കഴുത്തിനു പുറകിൽ വയ്ക്കുന്ന തലയിണ സഹായിക്കും.

കിടന്നുകൊണ്ട് പുസ്തകം വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലയിണ കൊണ്ട് തലയ്ക്ക് താങ്ങ് നൽകണം.ന

തല വെക്കാൻ മാത്രമുള്ളതല്ല തലയിണകൾ. തലയിണയിലും പല വിധമുണ്ട്. കിടക്കുമ്പോൾ തല, കഴുത്ത്, തോൾസന്ധികൾ എന്നിവയ്ക്ക് താങ്ങ് നൽകുന്നതിനാണ് ബെഡ്പില്ലോ.

വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ, കസേരയിൽ ഇരിക്കുമ്പോൾ ഉപയോഗിക്കുന്നതാണ് ഡോനട്ട് പില്ലോ. നടുഭാഗത്ത് നട്ടെല്ലിന്റെ വളവ് താങ്ങുന്നതിനുള്ളതാണ് ലംബാർ പില്ലോ.

രണ്ട് വർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കരുത്. 12 മുതൽ 18 മാസം കൂടുമ്പോൾ തലയിണ മാറ്റി ഉപയോഗിക്കുന്നതാണ് നല്ലത്. തലയിണക്കവറുകൾ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.