സമകാലിക മലയാളം ഡെസ്ക്
എല്ലാ അടുക്കളയിലും ഉണ്ടാകുന്നതാണ് കുരുമുളക്. പാചകത്തിന് മാത്രമല്ല മരുന്നായും നമ്മൾ കുരുമുളക് ഉപയോഗിക്കാറുണ്ട്.
കുരുമുളകില്‍ വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ അസ്വസ്ഥതകൾക്ക് കുരുമുളക് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ദഹന പ്രശ്നങ്ങൾ അകറ്റാൻ കുരുമുളക് സഹായിക്കുന്നു. കുരുമുളക് ചവച്ചരച്ചോ പൊടി രൂപത്തിലോ കഴിക്കാം. അതല്ലെങ്കിൽ കുരുമുളക് ചേർത്ത വെള്ളം കുടിക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഈ രീതി പരീക്ഷിക്കാം.
ചുമ മാറാൻ കുരുമുളക് ചതച്ചത് തേനിൽ ചാലിച്ച് ദിവസത്തിൽ മൂന്നോ നാലോ തവണ കഴിക്കാം
തൊണ്ടസംബന്ധമായ പ്രശ്നങ്ങൾക്ക് കുരുമുളക് കഷായം ശീലമാക്കാം.
ചുമ, തൊണ്ടവേദന എന്നിവ അകറ്റാൻ കുരുമുളകും കൽക്കണ്ടവും ചേർത്ത് കഴിക്കാവുന്നതാണ്.
കുരുമുളക് ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ്.
കൃമി ശല്യം കുറയ്ക്കാൻ മോരിൽ കരുമുളക് ചേർത്ത് കഴിക്കാം.
കുരുമുളക് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates