സമകാലിക മലയാളം ഡെസ്ക്
ഇന്നത്തെ കാലത്ത് മുടി കഴുകുമ്പോൾ ഷാംപൂ ഉപയോഗം ഒഴിവാക്കാനാകാത്ത ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഷാംപൂ ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ മുടിയുടെ ആരോഗ്യം തന്നെ അവതാളത്തിലായേക്കാം
ഷാംപൂ പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതുപോലെ തന്നെ ഒഴിവാക്കേണ്ടതും
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി കൂടുതൽ ആരോഗ്യമുള്ളതായി സൂക്ഷിക്കാമെന്ന് മാത്രമല്ല, മുടിക്ക് കൂടുതൽ തിളക്കം ലഭിക്കുകയും മൃദുലമാകുകയും ചെയ്യും.
കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്ത മുടി ആണെങ്കിൽ ഇതിനായുള്ള പ്രത്യേകം ഷാംപൂ ലഭ്യമാണ്. അവ മാത്രം ഉപയോഗിക്കുക. ഇല്ലെങ്കിൽ അത് നിങ്ങളുടെ മുടിയ്ക്ക് കൂടുതൽ കേടുപാടുകൾക്ക് കാരണമാക്കും.
ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല.അന്തരീക്ഷത്തിലെ അഴുക്ക് ഏൽപ്പിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ മൂന്ന് ദിവസം കൂടുമ്പോൾ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
മുടി നല്ലപോലെ നനച്ചതിനു ശേഷം മാത്രം ഷാംപൂ തേക്കുക. മുടി നനയ്ക്കാതെ ഷാംപൂ തേച്ചാൽ നന്നായി പതയാതെ വരുകയും അത് മുടി പൊട്ടാൻ കാരണമാകുകയും ചെയ്യുന്നു.
വിരലിന്റെ അഗ്രം കൊണ്ട് ഷാംപൂ ശിരോചർമ്മത്തിൽ തേച്ച് അൽപ നേരം മസ്സാജ് ചെയ്യാം. ഏകദേശം രണ്ട് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകികളയാം.
ഷാംപൂ തേച്ച ശേഷം ചൂടുവെള്ളം കൊണ്ട് മുടി കഴുകുന്ന രീതി കണ്ടുവരാറുണ്ട്. ഇത് മുടിക്ക് അത്ര നല്ലതല്ല. ചൂട് വെള്ളം ഉപയോഗിച്ച് കഴുകുന്നത് മുടി വരണ്ട് പോകാനും കൊഴിയാനും കാരണമാകും.
ഷാംപൂ തേച്ച മുടിയിലെ പത പൂർണ്ണമായി കഴുകിക്കളഞ്ഞതിന് ശേഷം മാത്രം കണ്ടീഷണർ എടുത്ത് മുടിയുടെ വേരിന്റെ തുടക്കം മുതൽ അറ്റം വരെ പുരട്ടുക.രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates