ഷാംപൂ ഉപയോ​ഗിച്ച് 'കഷണ്ടി' ആകരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഷാംപൂവിട്ട് കഴുകുന്നത് നല്ലതാണ്. എന്നാല്‍ ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കണം.

മുടിയുടെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും ഷാംപൂ ഏറെ സഹായിക്കും. തലയോട്ടിയിലെ അഴുക്ക് നീക്കാന്‍ ഷാംപൂ നിര്‍ബന്ധമാണ്.

തലയോട്ടിയിലും മുടിയിലും നല്ലതു പോലെ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഇതിന് ശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതാണ് നല്ലത്.

മുടി നന്നായി ചീകി ജട കളഞ്ഞതിന് ശേഷം ഷാംപൂവിട്ട് മുടി കഴുകാം. ഇത് മുടി പൊട്ടിപോകുന്നത് തടയും.

ഷാംപൂ ഒരിക്കലും നേരിട്ട് മുടിയില്‍ ഉപയോഗിക്കാന്‍ പാടില്ല. വെള്ളില്‍ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം മുടിയില്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

എല്ലാ ഷാംപൂവും എല്ലാ തരം മുടിക്കും അനുയോജ്യമാകണമെന്നില്ല. അനുയോജ്യമല്ലാത്തത് ഉപയോഗിക്കുന്നത് മുടി പൊട്ടിപോകാനും മുടി കൊഴിച്ചില്‍ കൂടാനും കാരണമാകും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുടി ഷാംപൂ ചെയ്തു കഴുകുന്നത് മുടിയിലും തലയോട്ടിയിലും അടഞ്ഞുകൂടുന്ന അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും.