മഴക്കാലത്ത് ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ?

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് ഇലക്കറികൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശങ്ങളാണ് ആളുകൾക്കുള്ളത്. പ്രത്യേകിച്ച് ചീര ഉപയോ​ഗിക്കാമോ എന്നതാണ്.

Spinach | Pinterest

കാലാവസ്ഥ വ്യതിയാനങ്ങൾ ചീരയുടെ ​ഗുണത്തിൽ കുറവുണ്ടാക്കുന്നില്ല.

Spinach | Pinterest

എന്നാൽ മഴക്കാലത്ത് ഈർപ്പം കൂടുതലായതിനാൽ ചീരയിൽ കീട‌ങ്ങൾ, ബാക്ടീരിയ, മണ്ണ് എന്നിവ കാണപ്പെടാം. അതുകൊണ്ട് തന്നെ ഇരട്ടി ശ്രദ്ധവേണമെന്ന് മാത്രം.

spinach | file

മഴക്കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭക്ഷ്യവിഷബാധയില്ലാതെ ചീര കഴിക്കാം.

Spinach | Pinterest

ചീര കുറഞ്ഞത് രണ്ടോ മൂന്നോ തവണ ശുദ്ധജലത്തിൽ കഴുകണം. ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവെക്കുന്നത് നല്ലതാണ്. ഇത് ചെളിയും ചെറിയ കീടങ്ങളും പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും.

Spinach washing

മങ്ങിയ നിറമുള്ളതോ ചീഞ്ഞതോ ആയ ഇലകൾ ഒഴിവാക്കുക, പുതിയതും പച്ചയും കട്ടിയുള്ള ഇലകൾ മാത്രം തിരഞ്ഞെടുക്കുക.

Spinach | Pinterest

മഴക്കാലത്ത് ചീര വേവിക്കാതെ ഉപയോ​ഗിക്കുന്നത് ഒഴിവാക്കണം. കുറച്ച് സമയം ആവിയിൽ വേവിക്കുന്നത് നല്ലതാണ്.

Spinach | Pinterest

ഒരിക്കൽ പാകം ചെയ്ത ചീര ആവർത്തിച്ചു ചൂടാക്കി കഴിക്കരുത്. ഇത് ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകാം

പ്രതീകാത്മക ചിത്രം | Pinterest

പാചകത്തിന് മുമ്പ് കൈകൾ നന്നായി കഴുകുക. പാത്രങ്ങളും കത്തി/കട്ടിങ് ബോർഡും ശുചിയാക്കുക

Wooden cutting board | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika