പിഎഫ് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി എളുപ്പം പണം പിന്‍വലിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

എ എം

പിഎഫ് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കുന്നതിന് മുന്‍പ് യുഎഎന്‍ (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) സജീവമായിരിക്കണം. ആധാര്‍, പാന്‍ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം

കെവൈസി വിശദാംശങ്ങള്‍ ഇപിഎഫ്ഒ പോര്‍ട്ടലില്‍ പരിശോധിച്ച് ഉറപ്പാക്കണം

പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന ഇപിഎഫ്ഒ മെമ്പര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയാണ് ആദ്യം വേണ്ടത്.

യുഎഎന്‍, പാസ്വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. മാനേജില്‍ കെവൈസിയില്‍ പോയി ആധാര്‍, പാന്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പാക്കുക.

ഓണ്‍ലൈന്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്ത ശേഷം 'claim (ഫോം-31, 19, 10C & 10D)' എന്നതിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ ദൃശ്യമായാല്‍ സ്ഥിരീകരണത്തിനായി അത് വീണ്ടും നല്‍കുക, തുടര്‍ന്ന് 'വെരിഫൈ' ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക

ഏത് തരം ക്ലെയിമാണ് വേണ്ടത് എന്നത് തെരഞ്ഞെടുക്കുന്നതാണ് അടുത്ത ഘട്ടം. Only PF Withdrawal (Form 19)’ for full settlement, ‘Pension Withdrawal (Form 10C)’ if applicable, ‘Advance/Partial Withdrawal (Form 31)’ for medical, education, marriage, etc. എന്നിവയില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കുക.

വിശദാംശങ്ങള്‍ പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യുക, പിന്‍വലിക്കലിനുള്ള കാരണവും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക, ആവശ്യമെങ്കില്‍ സ്‌കാന്‍ ചെയ്ത രേഖകള്‍ അപ്ലോഡ് ചെയ്യുക (മെഡിക്കല്‍ ബില്ലുകള്‍ മുതലായവ). തുടര്‍ന്ന് സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates