സമകാലിക മലയാളം ഡെസ്ക്
വെള്ള റോസാപ്പൂക്കൾ സുഗന്ധം കൊണ്ടും കാഴ്ചയിലും വളരെ പെട്ടെന്ന് നമ്മുടെ മനം കവരുന്നവയാണ്. ആയുർവേദത്തിൽ ഇവയ്ക്ക് ചില ആരോഗ്യഗുണങ്ങൾ ഉള്ളതായി പറയുന്നു.
പരമ്പരാഗത ഉയ്ഘർ വൈദ്യത്തിൽ, വെള്ള റോസാപ്പൂക്കൾ കൊണ്ടുണ്ടാക്കുന്ന ചായ ആർത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന പിഎംഎസ് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമാണെന്ന് പറയപ്പെടുന്നു.
വെള്ള റോസാപ്പൂക്കളുടെ മൃദുവായ സുഗന്ധം മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നതാണ്. ഇവയുടെ സുഗന്ധം അരോമതെറാപ്പിയിൽ ഉപയോഗിക്കാറുണ്ട്. ഇത് സമ്മർദം കുറയ്ക്കാനും നല്ല ഉറക്കത്തിനും സഹായിക്കും.
ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞ വെള്ള റോസാപ്പൂക്കളുടെ എക്സ്ട്രാക്റ്റ് ചർമം മൃദുവാകാനും മാലിനീകരണത്തിൽ നിന്ന് ചർമ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.
മാത്രമല്ല, ചർമത്തിലെ ഈർപ്പം നിലനിർത്തി, കോളാജൻ ഉൽപാദനം മെച്ചപ്പെടുത്താനും വെള്ള റോസാപ്പൂക്കൾ മികച്ചതാണ്.
വെള്ള റോസാപ്പൂക്കൾ ഉപയോഗിച്ചു ഉണ്ടാക്കുന്ന ചായ ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.
റോസാപ്പൂക്കളിലെ ചില സസ്യസംയുക്തങ്ങൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സന്ധികളിലെ നീർവീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.