സമകാലിക മലയാളം ഡെസ്ക്
കൃത്രിമമായി പഴുപ്പിക്കുന്നതിന് കാല്‍സ്യം കാര്‍ബൈഡ് ആണ് ഉപയോഗിക്കുന്നത്.
കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങക്ക് സ്വാഭാവികമായി പഴുത്തതിനേക്കാളും മഞ്ഞയോ ഓറഞ്ചോ നിറമുണ്ടാകും.
രാസവസ്തുക്കളുടേതോ വ്യത്യസ്തമായതോ ആയ ഗന്ധം ഉണ്ടാകും.
കൃത്രിമമായി പാകമായ മാമ്പഴം സ്വാഭാവികമായി പഴുത്ത മാമ്പഴത്തേക്കാള്‍ മൃദുവായിരിക്കും.
കൃത്രിമമായി പഴുത്ത മാമ്പഴത്തിന് രാസവസ്തുക്കളുടെ ഉപയോഗം മൂലം ചതഞ്ഞ പാടുകള്‍ പോലുള്ള ബാഹ്യമായ കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യതയേറും.
മാമ്പഴത്തിന് രുചി കുറയുകയോ വ്യത്യസ്തമായ രുചിയോ ഉണ്ടെങ്കില്‍ അത് കൃത്രിമമായി പാകപ്പെടുത്തിയതായിരിക്കും.