ആലിം​ഗനം വെറുമൊരു പ്രകടനമല്ല, ഒരുപാട് ​ഗുണങ്ങളുണ്ട്

സമകാലിക മലയാളം ഡെസ്ക്

ആശ്വസിപ്പിക്കലിനും സമാധാനിപ്പിക്കലിനും സ്‌നേഹപ്രകടനത്തിനും മാത്രമെന്ന് കരുതി നമ്മള്‍ പിശുക്കുന്ന ഈ ആലിം​ഗനം അത്ര നിസ്സാര കാര്യമല്ല.

പ്രതീകാത്മക ചിത്രം | AI Generated

മനസ്സറിഞ്ഞൊന്ന് വേണ്ടപ്പെട്ടവരെ ആലിം​ഗനം ചെയ്താൽ കാത്തിരിക്കുന്ന നല്ല ഫലങ്ങള്‍ നിരവധിയാണ്.

പ്രതീകാത്മക ചിത്രം | AI Generated

സമ്മർദം കുറയ്ക്കുന്നു

പ്രിയപ്പെട്ടവരുടെ ആലിംഗനം സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിൻ്റെ അളവു കുറയ്ക്കുകയും ശരീരം ശാന്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഊഷ്മളമായ ഒരു ആലിംഗനം പലപ്പോഴും ആശ്വാസമായി തോന്നുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

സന്തോഷം വര്‍ധിപ്പിക്കുന്നു

ആലിംഗനം സന്തോഷത്തിന്റെ ഹോര്‍മോണായ ഓക്‌സിടോസിന്‍ പുറത്തുവിടുന്നു. ഇത് വ്യക്തികള്‍ക്കിടയിലെ സ്‌നേഹം, അടുപ്പം, വിശ്വാസം എന്നീ വികാരങ്ങളെ വര്‍ധിപ്പിക്കുന്നു. ഇത് സന്തോഷവും ഉന്മേഷവും ഉയർത്തുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു

ആലിംഗനം വ്യക്തികൾക്കിടയിലെ ബന്ധത്തെ ബലപ്പെടുത്താനും സുരക്ഷിതത്വം ബോധം വർധിപ്പിക്കാനും സഹായിക്കുന്നു. പതിവായി ആലിംഗനം ചെയ്യുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആഴത്തിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ആലിംഗനവും ആരോഗ്യവും

മാനസികമായി മാത്രമല്ല, ശാരീരികമായും ആലിംഗനം നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ആലിംഗനം രക്തസമ്മർദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File