സമകാലിക മലയാളം ഡെസ്ക്
”നീ ജെൻ Z ആണോ?” — ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണിത്.
മില്ലേനിയൽസ്, ജെൻ സി, ജെൻ അൽഫ എന്നൊക്കെ നമ്മൾ കേൾക്കാറുണ്ടെങ്കിലും നമ്മൾ ഇതിൽ ഏത് വിഭാഗത്തിലാണ് വരുന്നതെന്ന് പലർക്കും കൃത്യമായി അറിയില്ല.
ജനിച്ച വർഷം കണക്കാക്കി മനുഷ്യരെ ഏതൊക്കെ തലമുറകളായിട്ടാണ് തിരിച്ചിരിക്കുന്നത് എന്ന് നോക്കാം:
ബേബി ബൂമറുകൾ (Baby Boomers) -1946 - 1964
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനിച്ച ഈ തലമുറ കഠിനാധ്വാനത്തിനും കുടുംബ ഭദ്രതയ്ക്കും മുൻഗണന നൽകിയവരാണ്.
ജനറേഷൻ എക്സ് (Generation X)- 1965 - 1980
കമ്പ്യൂട്ടറുകളുടെയും സാങ്കേതികവിദ്യയുടെയും പ്രാരംഭ ഘട്ടം കണ്ടുവളർന്ന ജനറേഷൻ.
മില്ലേനിയൽസ് / ജെൻ വൈ (Millennials / Gen Y) - 1981 - 1996
ഡിജിറ്റൽ വിപ്ലവം (ഇന്റർനെറ്റ്, മൊബൈൽ ഫോൺ) നേരിട്ട് കണ്ടും അനുഭവിച്ചും വളർന്നവർ.
ജെൻ സി/ ജെൻ സെറ്റ് (Gen Z / Gen Set) - 1997 - 2012
സോഷ്യൽ മീഡിയയുടെയും സ്മാർട്ട്ഫോണുകളുടെയും ലോകത്തേക്ക് ജനിച്ചുവീണ പുതിയ യുവതലമുറ.
ജെൻ ആൽഫ (Gen Alpha ) - 2013 - 2024
പൂർണ്ണമായും ഡിജിറ്റൽ യുഗത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സ്ക്രീൻ ടൈമിന്റെയും കൂടെ വളരുന്ന കുട്ടികൾ.
ജെൻ ബീറ്റ (Gen Beta) -2025 - 2039
ഇനി വരാൻ പോകുന്ന ഏറ്റവും പുതിയ തലമുറ. AI-യും അത്യാധുനിക സാങ്കേതികവിദ്യയും ലോകം ഭരിക്കുന്ന കാലത്തായിരിക്കും ഇവരുടെ ജീവിതം.
എന്തിനാണ് ഈ തരംതിരിവ്?
ഓരോ 15 വർഷം കൂടുമ്പോഴും ഇങ്ങനെ പേര് മാറുന്നത് വെറുതെയല്ല.
ഓരോ കാലഘട്ടത്തിലെയും സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങൾ മനുഷ്യരുടെ ചിന്താഗതിയെയും ജീവിതരീതിയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കാനാണ് ഗവേഷകർ ഇങ്ങനെ തരംതിരിക്കുന്നത്.
ഇനി മുതൽ ആരെങ്കിലും വന്ന് "നിങ്ങൾ ഏതാ ജനറേഷൻ?" എന്ന് ചോദിക്കുമ്പോൾ, "ഞങ്ങൾക്ക് ഇതൊന്നും അറിയില്ല, എന്ന് പറയരുത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates