സ്മൃതി മന്ധാന എലൈറ്റ് ക്ലബിൽ

സമകാലിക മലയാളം ഡെസ്ക്

ഒരു മത്സരത്തിൽ ബാറ്റ് ചെയ്ത് സെഞ്ച്വറിയും ബൗൾ ചെയ്ത് വിക്കറ്റും നേടി സ്മൃതി മന്ധാന

സ്മൃതി മന്ധാന | ട്വിറ്റര്‍

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ താരം 120 പന്തിൽ 136 റൺസും ഒരു വിക്കറ്റും സ്വന്തമാക്കി

ട്വിറ്റര്‍

ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ വനിതാ താരം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരാണ് നേട്ടം നേരത്തെ സ്വന്തമാക്കിയ ഇന്ത്യൻ വനിതാ താരങ്ങൾ

ട്വിറ്റര്‍

പുരുഷ താരങ്ങളിൽ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എട്ട് തവണ ഈ നേട്ടം സ്വന്തമാക്കി. യുവരാജ് സിങ്, സൗരവ് ​ഗാം​ഗുലി എന്നിവരും സെഞ്ച്വറിയും പിന്നാലെ വിക്കറ്റും നേടിയിട്ടുണ്ട്

ട്വിറ്റര്‍

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ സമൃതി സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് രണ്ടാം പോരിലും ശതക നേട്ടം

ട്വിറ്റര്‍

ഇതാദ്യമായാണ് താരം ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പന്തെറിയുന്നത്. 2 ഓവറില്‍ 13 റണ്‍സ് വഴങ്ങിയാണ് താരം ഒരു വിക്കറ്റെടുത്തത്

ട്വിറ്റര്‍

ഏഴാം ഏകദിന സെഞ്ച്വറിയാണ് സ്മൃതി ബംഗളൂരുവില്‍ കുറിച്ചത്. താരത്തിന്‍റെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോര്‍ കൂടിയാണ് രണ്ടാം പോരിലെ 136 റണ്‍സ്

ട്വിറ്റര്‍